*സേവാഭാരതിയുടെ കൈതാങ്ങ് ശ്രീജയ്ക്കും കുടുംബത്തിനും അടച്ചുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങാം.*
നീലേശ്വരം : ദേശീയ സേവാഭാരതിയുടെ തല ചായ്ക്കാനൊരിടം പദ്ധതിയുടെ ഭാഗമായി ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ്റെ സഹകരണത്തോടെ നീലേശ്വരം മുനിസിപ്പാലിറ്റിയിലെ മൂലപള്ളിയിലെ ശ്രീജ - പ്രശാന്ത് ദമ്പതികൾക്ക് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം കാഞ്ഞങ്ങാട് ശശിരേഖ ഹോസ്പിറ്റലിലെ അനസ്തേഷ്യ വിഭാഗം ഡോക്ടർ ശശിധർ റാവു നിർവഹിച്ചു. പ്ലാസ്റ്റിക്ക് ഷീറ്റ് കൊണ്ട് നിർമ്മിച്ച വീടിൻ്റെ ദുരവസ്ഥ കണ്ട് നീലേശ്വരം സേവാഭാരതി പ്രവർത്തകർ തലചായ്ക്കാനൊരിടം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വീട് നിർമ്മിച്ചു നൽകിയത്. താക്കോൽ ദാന ചടങ്ങിൽ സേവാഭാരതി നീലേശ്വരം യൂണിറ്റ് പ്രസിഡണ്ട് രാജീവൻ പള്ളിപ്പുറം അധ്യക്ഷത വഹിച്ചു സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി സംഗീതവിജയൻ കുടുബത്തിന് മംഗള പത്രം സമർപ്പിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം കണ്ണൂർ വിഭാഗ സേവാ പ്രമുഖ് ശ്രീ പ്രമോദ് ജി സേവാ സന്ദേശം നൽകി രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലകാര്യവാഹ് സനൽ വാഴക്കോട്,ഘണ്ട് സംഘചാലക് പി. കൃഷ്ണകുമാർ , സുരേഷ് കൊക്കോട്ട്,സേവാഭാരതി ജില്ലാ വൈസ് പ്രസിഡണ്ട് അശോകൻ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.കെ സന്തോഷ് കുമാർ സ്വാഗതവും ഗോപിനാഥൻ മുതിരക്കാൽ നന്ദിയും രേഖപ്പെടുത്തി
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments