*കടത്തിണ്ണയിൽ കഴിഞ്ഞിരുന്ന ശശിയേട്ടന്റെ വിയോഗം; തുണിസഞ്ചിയിൽ നിന്ന് കണ്ടെടുത്തത് ഒരു ലക്ഷത്തിലധികം രൂപ, അമ്പരന്ന് നാട്ടുകാർ!*
ഇടുക്കി : രാജാക്കാട് ടൗണിലെ കടത്തിണ്ണകളിലും തെരുവോരങ്ങളിലും കഴിഞ്ഞിരുന്ന വയോധികന്റെ മരണാനന്തര ചടങ്ങുകൾക്കിടെ നാട്ടുകാരെയും അധികൃതരെയും അമ്പരപ്പിച്ചു കൊണ്ട് വൻ തുക കണ്ടെടുത്തു. കഴിഞ്ഞ ദിവസം അന്തരിച്ച പുതുശേരിയിൽ ശശി (64) എന്നയാളുടെ തുണിസഞ്ചിയിൽ നിന്നാണ് 1,15,751 രൂപ കണ്ടെത്തിയത്. വൃക്കരോഗത്തെ തുടർന്ന് മരണപ്പെട്ട ശശിയുടെ സംസ്കാര ചടങ്ങുകൾക്ക് ശേഷം പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ സാധനങ്ങൾ പരിശോധിച്ചപ്പോഴാണ് ഈ സമ്പാദ്യം പുറത്തുവന്നത്.
രാജാക്കാട് ടൗണിലെ ഒരു ജ്വല്ലറിയോട് ചേർന്നുള്ള ഗോവണിക്കടിയിലെ ചെറിയ മുറിയിലായിരുന്നു ശശി തന്റെ തുണിസഞ്ചി സൂക്ഷിച്ചിരുന്നത്. സഞ്ചിയിൽ കുറഞ്ഞ അളവിൽ മാത്രമാണ് 500, 200 രൂപ നോട്ടുകൾ ഉണ്ടായിരുന്നത്. ബാക്കിയെല്ലാം പത്തു മുതൽ നൂറു രൂപ വരെയുള്ള നോട്ടുകളുടെ വലിയൊരു ശേഖരമായിരുന്നു. മുൻപ് കഠിനാധ്വാനം ചെയ്ത് സമ്പാദിച്ചതും, പിന്നീട് സുമനസ്സുകൾ സഹായമായി നൽകിയതുമായ തുകയാണ് ഇദ്ദേഹം ഏറെ നാളായി സൂക്ഷിച്ചുവെച്ചിരുന്നത്.
മരണവാർത്തകൾ കൃത്യമായറിയുന്ന ‘അപൂർവ്വ മനുഷ്യൻ’
ആരോടും പരിഭവമില്ലാതെ, ഒരക്ഷരം പോലും മിണ്ടാതെ രാജാക്കാട്ടെ തെരുവുകളിലൂടെ നടന്നിരുന്ന ശശിയേട്ടൻ നാട്ടുകാർക്കൊരു വിസ്മയമായിരുന്നു. തന്റെ കൈവശം മൊബൈൽ ഫോണോ മറ്റ് വാർത്താവിനിമയ ഉപാധികളോ ഇല്ലാതിരുന്നിട്ടും, പ്രദേശത്ത് എവിടെ മരണം നടന്നാലും ദൂര വ്യത്യാസമില്ലാതെ ശശി അവിടെ കൃത്യമായി എത്തിച്ചേരുമായിരുന്നു. ആരോടും സംസാരിക്കാത്ത ശശി എങ്ങനെയാണ് ഈ വിവരങ്ങൾ അറിഞ്ഞിരുന്നതെന്നത് ഇന്നും നാട്ടുകാർക്കിടയിൽ ഒരു നിഗൂഢതയായി അവശേഷിക്കുന്നു.
പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ രാജാക്കാട് പൊതുശ്മശാനത്തിലാണ് ശശിയുടെ സംസ്കാര ചടങ്ങുകൾ നടത്തിയത്. തുണിസഞ്ചിയിൽ നിന്നും കണ്ടെടുത്ത തുക പൂർണ്ണമായും അദ്ദേഹത്തിന്റെ ബന്ധുക്കൾക്ക് കൈമാറാനാണ് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments