*കണ്ടിന്യൂസ് റിലീജിയസ് എഡ്യൂക്കേഷൻ* (സി. ആർ. ഇ )*പുതിയ അധ്യായന വർഷാരംഭത്തിന് പട്ട്ള യിൽ തുടക്കം*
കാസർകോട് : ഹൈസ്കൂൾ, ഹയർസെക്കണ്ടറി, ഡിഗ്രി വിദ്യാർഥികൾക്കായി വിസ്ഡം സ്റ്റുഡൻസ് ആഴ്ച തോറും സംഘടിപ്പിച്ചു വരുന്ന തുടർ മത പഠന സംരംഭത്തിൻ്റെ (സി ആർ.ഇ) പട്ള മഹല്ല് തല ഉദ്ഘാടനം പട്ള ഇസ്ലാഹിയ മദ്രസയിൽ
വിസ്ഡം യൂത്ത് ജില്ല വൈസ് പ്രസിഡണ്ട് അഷ്കർ ഇബ്രാഹിം നിർവഹിച്ചു.
രാഷ്ട്രീയ, സാമൂഹിക, മത സംഘടന രംഗത്തുള്ള പ്രതിനിധികൾ പങ്കെടുത്തു. വിസ്ഡം യൂത്ത് ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം റഈസ് പട്ള അധ്യക്ഷത വഹിച്ചു. മധൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ എം എ മജീദ്, പട്ള സലഫി ജുമാ മസ്ജിദ് ഇമാം ഇബ്രാഹിം ദാരിമി, സി ആർ ഇ ജില്ലാ കൺവീനർ ഫഹദ് മഞ്ചേശ്വരം എന്നിവർ സംസാരിച്ചു.
റഫീഖ് മൗലവി ആരിക്കാടി,ശിഹാബ് മാസ്റ്റർ മൊഗ്രാൽ, ത്വയ്യിബ് ഉസ്താദ് കൊമ്പനടുക്കം എന്നിവർ കുട്ടികളുമായി സംവദിച്ചു.
വ്യത്യസ്ത മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിച്ചു. മുഹിയുദ്ദീൻ മിസ്ഹബ്,ശജാഹ് ബഷീർ, ഷമീം ഫർഹാൻ, അമൻ മൂസ , മുഹമ്മദ് ഹിഷാം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ഫോട്ടോ : സിആർഇ പട്ല മഹല്ല് തല ഉദ്ഘാടനം വിസ്‌ഡം യൂത്ത് ജില്ലാ വൈസ് പ്രസിഡണ്ട് അഷ്കർ ഇബ്രാഹിം നിർവഹിക്കുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments