Breaking News

അടോട്ട് പടിഞ്ഞാറേ വീട് തറവാട്ടിൽ ജനറൽബോഡി യോഗവും ആദരിക്കലും അനുമോദനവും നടന്നു.

വെള്ളിക്കോത്ത് : അടോട്ട് പടിഞ്ഞാറേ വീട് തറവാട് ജനറൽ ബോഡി യോഗവും 75 വയസ്സ് കഴിഞ്ഞ മുതിർന്ന തറവാട്ട് അംഗങ്ങളെ  ആദരിക്കലും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും നടന്നു. തറവാട് പ്രസിഡണ്ട് ടി. രാമകൃഷ്ണൻ പെരിയയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്. തറവാട് ജനറൽ സെക്രട്ടറി ടി. കമലാക്ഷന്‍ തറവാടിന്റെ ആവശ്യകതയെക്കുറിച്ചും അംഗങ്ങളുടെ ക്ഷേമത്തിനാവശ്യമായ ഭാവി പരിപാടികളെയും കുറിച്ച് വിശദീകരിച്ച് പ്രഭാഷണം നടത്തി. പരിപാടിയിൽ വച്ച് 75 വയസ്സ് കഴിഞ്ഞ മുതിർന്ന അംഗങ്ങളായ പി. വെള്ളച്ചി, കാരിച്ചി കുതിരുമ്മൽ, അമ്മിണി ചിത്താരി കടപ്പുറം, കുട്ടിച്ചി മാണിക്കോത്ത് ചിരുത കുതിരുമ്മൽ എന്നിവരെ പൊന്നാ ടയണിയിച്ചും ഉപഹാരങ്ങൾ നൽകിയും ആദരിച്ചു. എൽ. എസ്. എസ്, എസ്.എസ്.എൽ.സി, പ്ലസ് ടു,ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഉപഹാരങ്ങൾ നൽകി അനുമോദിക്കുകയുംചെയ്തു. തറവാട് കാരണവർ കുട്ട്യന്‍ മാടിക്കാൽ, ടി. ഗംഗാധരൻ, ടി. ഗോപാലൻ പെരളം,ഹരീഷ് പെരളം, പി.കെ. സുനിൽ,ശശി കോട്ടക്കുളം, ടി. മുരളീധരൻ എന്നിവർ സംസാരിച്ചു. ജനറൽ ബോഡി യോഗത്തിൽ പുതിയ ഭാരവാഹികളായി ടി.രാമകൃഷ്ണൻ പെരിയയെ പ്രസിഡണ്ടായും ടി. മുരളീധരൻ കല്യാൺ റോഡിനെ സെക്രട്ടറിയായും ടി. ഗോപാലൻ പെരളത്തെ ഖജാൻജിയായും ഭാസ്കരൻ കുതിരൂമ്മലിനെ വൈസ് പ്രസിഡണ്ടായും കെ. വിനയ് കല്യാൺ റോഡിനെ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുത്തു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments