Breaking News

മംഗലംകളി അക്കാദമി ഫോർ ട്രൈബ്സിന്റെ വാർഷിക ജനറൽ ബോഡി യോഗവും അനുമോദന പരിപാടിയും നടന്നു.

പെരിയ : മംഗലംകളി അക്കാദമി ഫോർ ട്രൈബ്സിന്റെ വാർഷിക ജനറൽബോഡി യോഗവും അനുമോദന പരിപാടിയും പെരിയ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടന്നു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  സി. ബിന്ദു ഉദ്ഘാടനം ചെയ്തു.  അക്കാദമി ചെയർമാൻ ഒ. കെ. പ്രഭാകരൻ അധ്യക്ഷനായി. തുടർന്ന് അക്കാദമി ഗുരുക്കൻമാരെയും കേരള ഫോക്‌ലോർ അക്കാദമി അവാർഡ് നേടിയ അക്കാദമിയിലെ മെബർമാരെയും ചടങ്ങിൽ ആദരിച്ചു.  കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം രതീഷ് വെള്ളംതട്ട. പുല്ലൂർ പെരിയ പഞ്ചായത്ത് അംഗം രതീഷ് കാട്ടുമാടം.അക്കാദമി വൈസ് ചെയർമാനും പനത്തടി പഞ്ചായത്ത് അംഗവുമായ ഷിബു പാണത്തൂർ, സുകു കമല പ്ലാവ്, കണ്ണൻ ആനപെട്ടി, കൃഷ്ണൻ മൂപ്പിൽ, ചിഞ്ചു കല്ലോട്ട്, കുഞ്ഞികൃഷ്ണൻ അമ്പിലാടി എന്നിവർ സംസാരിച്ചു. അക്കാദമി സെക്രട്ടറി അനന്ദൻ സ്വാഗതം പറഞ്ഞു.
പുതിയ ഭാരവാഹികളായി
ഒ.കെപ്രഭാകരൻ (ചെയർമാൻ),
അനന്ദൻ കാലിച്ചാനടുക്കം (സെക്രട്ടറി), ഷിബു പാണത്തൂർ( ട്രഷറർഎന്നിവരെ ജനറൽ ബോഡി യോഗം തെരഞ്ഞെടുത്തു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments