Breaking News

ചന്ദ്രഗിരി ലയണ്‍സ്‌ ക്ലബ്ബ്‌ നിര്‍ധനരായ 25 കണ്ണ്‌ രോഗികള്‍ക്ക്‌സൗജന്യ തിമിര ശസ്‌ത്രക്രിയയും100 പേര്‍ക്ക്‌ സൗജന്യ കണ്ണടയും വിതരണം ചെയ്യും.

കാസര്‍കോട്‌ : ലയണ്‍സ്‌ ക്ലബ്ബ്‌ ഓഫ്‌ ചന്ദ്രഗിരിയുടെ പത്താം വാര്‍ഷികത്തില്‍ നിര്‍ധനരായ 25 കണ്ണ്‌ രോഗികള്‍ക്ക്‌ സൗജന്യ തിമിര ശസ്‌ത്രക്രിയയും, 100 പേര്‍ക്ക്‌ സൗജന്യ കണ്ണടയും വിതരണം ചെയ്യും. ക്ലബ്ബിന്റെ 2026-27 സര്‍വ്വീസ്‌ പ്രൊജക്‌ട്‌ പ്രസിഡണ്ട്‌ ഷാഫി നാലപ്പാട്‌ പ്രഖ്യാപിച്ചു.

പുതിയ സേവന വര്‍ഷത്തില്‍ മയക്കു മരുന്നു വിപത്തിനെതിരെ ബോധവത്‌കരണ പരിപാടികളും ക്ലബ്ബ്‌ സംഘടിപ്പിക്കും

ലയണ്‍സ്‌ ഡിസട്രിക്‌ട 318 ഇ ഗവര്‍ണര്‍ ടൈറ്റസ്‌ തോമസ്‌ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിന്‌ നേതൃത്വം നല്‍കി. ലയണ്‍സ്‌ ലൈഫ്‌ ടൈം അച്ചീവ്‌മെന്റ്‌ അവാര്‍ഡ്‌ ക്ലബ്ബ്‌ സീനിയര്‍ അംഗം എം.പി ഷാഫി ഹാജിക്ക്‌ മാഹിന്‍ കല്ലട്ര എം.എല്‍.എ സമ്മാനിച്ചു. പ്രസിഡണ്ട്‌ ടി.കെ നസീര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.ടി മുസ്‌തഫ വാര്‍ഷിക റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു.

ഡിസ്‌ട്രിക്‌ട്‌ ക്യാബിനറ്റ്‌ സെക്രട്ടറി കെ.ഗോപി, പ്രിന്‍സിപ്പല്‍ സെക്രട്ടറി വേണു ഗോപാല്‍, ജലീല്‍ മുഹമ്മദ്‌, ഫാറൂഖ്‌ കാസ്‌മി, ശ്രീകണ്‍ടന്‍, കുഞ്ഞിക്കണ്ണന്‍, സി.എല്‍ റഷീദ്‌, എം.എം നൗഷാദ്‌ എന്നിവര്‍ പ്രസംഗിച്ചു.

ദശീയ കാര്‍ റാലി ചാമ്പ്യന്‍ മൂസ ഷെരീഫ്‌, പ്രിന്റേര്‍സ്‌ അസോസിയേഷന്‍ ദേശീയ വൈസ്‌ പ്രസിഡണ്ട്‌ മുജീവ്‌ അഹമ്മദ്‌, ഗവ. കോണ്‍ട്രാക്‌ടര്‍ എം.ടി സുബൈര്‍ എന്നിവരെ അനുമോദിച്ചു. പ്രോഗ്രാം ഡയറക്‌ടര്‍ ഷെരീഫ്‌ കാപ്പില്‍ സ്വാഗതവും സെക്രട്ടറി ഷാഫി എ.നെല്ലിക്കുന്ന്‌ നന്ദിയും പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments