Breaking News

*കാമുകിക്കൊപ്പം ദുബായിലേക്ക് കടക്കാൻ ശ്രമം, ബാഗ്ലൂരില്‍ പിടിവീണു, കട്ടിങ് നബീൽ പിടിയിൽ*

തൃശൂർ : കാർ തടഞ്ഞുനിർത്തി16.25 ലക്ഷം രൂപയും ഐഫോണും കവർന്ന കേസിലെ മുഖ്യ സൂത്രധാരനായ കട്ടിങ് നബീലിനെ ബാഗ്ലൂരില്‍ നിന്നും പിടികൂടി.

കാമുകിയുമൊത്ത് ദുബായിലേക്ക് കടക്കാൻ ശ്രമിക്കവെയാണ് പ്രതി പിടിയിലായത്. തൃശ്ശൂർ റൂറല്‍ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമുദ്ദീൻ ഐ.പി.എസ്.ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ ബാഗ്ലൂരില്‍ നിന്നും പിടികൂടിയത്. മാർക്കറ്റ് വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ യു.എസ്. ഡോളർ തരാമെന്നു വിശ്വസിപ്പിച്ച്‌ പാലക്കാട് നിന്ന് നാലുപേരെ വിളിച്ചുവരുത്തി അവർ സഞ്ചരിച്ചിരുന്ന കാറിന്റെ ചില്ല് തല്ലിപ്പൊളിച്ച്‌ കാറിലുള്ളവരെ വെട്ടിപ്പരിക്കേല്‍പ്പിച്ച്‌ 16.25 ലക്ഷം രൂപയും ഐഫോണും കവർന്ന കേസില്‍ മുഖ്യസൂത്രധാരനായ കട്ടിങ് നബീല്‍' എന്നറിയപ്പെടുന്ന മലപ്പുറം അരീക്കോട് മുതുവലൂർ സ്വദേശി ചത്തകുണ്ടങ്ങല്‍ വീട്ടില്‍ നബീല്‍ (26) എന്നയാളെയാണ് ബാഗ്ലൂരില്‍ നിന്നും പിടികൂടിയത്.

ഈ കേസിലെ മറ്റൊരു പ്രതിയെ ജൂണ്‍ 22-ാം തീയതി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തിരിക്കുകയാണ്. തൃശൂർ റൂറല്‍ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമുദ്ദീൻ ഐ.പി.എസ്, ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി എം. സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ ബാഗ്ലൂരില്‍ നിന്നും പിടികൂടിയത്. കവർച്ചയ്ക്ക് ശേഷം ബംഗളൂരുവിലെ ആഡംബര വില്ലയില്‍ കാമുകിയുമൊത്ത് കഴിയുകയായിരുന്ന നബീലില്‍. ബുധനാഴ്ച കാമുകിയുമൊത്ത് ദുബായിലേക്ക് കടക്കാനിരിക്കുകയായിരുന്നു. പോലീസിനെ കണ്ട് വില്ലയുടെ വാതില്‍ തുറന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ഏറെ ശ്രമകരമായാണ് പോലീസ് കീഴ്പ്പെടുത്തിയത്.

സോഷ്യല്‍ മീഡിയ വഴി പരസ്യം നല്‍കി ബിനാൻസ് എക്സ്ചേഞ്ച് വഴി ക്രിപ്റ്റോ ട്രേഡിങ് നടത്തുന്നവരെ കണ്ടെത്തി, ഇന്ത്യൻ രൂപയ്ക്ക് വളരെ കുറഞ്ഞ നിരക്കില്‍ യു.എസ്. ഡോളർ ആക്കിത്തരാമെന്ന് വിശ്വസിപ്പിച്ചാണ് പാലക്കാട് സ്വദേശികളായ ഇടപാടുകാരെ പ്രതികള്‍ തൃപ്രയാറിലേക്ക് വിളിച്ചുവരുത്തിയത്.

തുടർന്ന് ക്രിമിനല്‍ സംഘത്തിലെ രണ്ട് പേർ പാലക്കാട്ടുനിന്ന് വന്നവരുടെ കാറില്‍ കയറി ഇവരുടെ കൈവശം പണമുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം മറ്റു സംഘാംഗങ്ങളെ വിളിച്ച്‌ വരുത്തി ആക്രമണം നടത്തുകയായിരുന്നു. കഴിഞ്ഞ ജൂണ്‍ 19-ന് രാത്രി 8.45 ഓടെയായിരുന്നു കവർച്ച നടന്നത്. പാലക്കാട് വിളയൂർ സ്വദേശികളായ മുഹമ്മദ് റാഫി (37), മുഹമ്മദ് അസ്ലം (38), അജിത്ത് കുമാർ (38), അബ്ദുള്‍ മജീദ് (42) എന്നിവർ വെളുത്ത ടാറ്റ പഞ്ച് കാറില്‍ 16,25,000 രൂപയുമായി തൃപ്രയാറിലേക്ക് വരികയായിരുന്നു. ദുബായിലുള്ള നബീല്‍ എന്നയാള്‍ക്ക് ബിനാൻസ് വാലറ്റിലേക്ക് യു.എസ്. ഡോളർ ക്രെഡിറ്റ് ചെയ്യുന്നതിന് പകരമായി നാട്ടില്‍ കൈമാറാൻ കൊണ്ടുവന്നതായിരുന്നു ഈ തുക. തൃപ്രയാർ അമ്പലം വഴി പൈനൂർ ആമലത്ത് അമ്പലത്തിന് അടുത്തെത്തിയപ്പോള്‍ പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാർ പഞ്ച് കാറിന് കുറുകേ നിർത്തി തടഞ്ഞു.

ഈ സമയം പഞ്ച് കാറിനുള്ളില്‍ ഒപ്പമുണ്ടായിരുന്ന രണ്ട് പ്രതികള്‍ ചേർന്ന് പാലക്കാട്ടുനിന്നു വന്ന നാലുപേരുടെയും മുഖത്ത് പെപ്പർ സ്പ്രേ അടിച്ച ശേഷം പുറത്തിറങ്ങി. തൊട്ടുപിന്നാലെ ഇന്നോവ കാറിലിറങ്ങിയ സംഘം പഞ്ച് കാറിന്റെ ചില്ലുകള്‍ തല്ലിത്തകർക്കുകയും ഉള്ളിലുണ്ടായിരുന്നവരെ വാളുകൊണ്ട് വെട്ടിയും കമ്പിവടികൊണ്ട് അടിച്ചും ക്രൂരമായി പരിക്കേല്‍പ്പിച്ചു. തുടർന്ന് കാറിലുണ്ടായിരുന്ന 16,25,000/- രൂപയും ഒരു ലക്ഷം രൂപ വിലമതിക്കുന്ന ഐഫോണ്‍ 15 പ്രോ മാക്സ് ഫോണും കവർന്ന് പ്രതികള്‍ ഇന്നോവ കാറില്‍ രക്ഷപ്പെടുകയായിരുന്നു.

പരിക്കേറ്റ മുഹമ്മദ് റാഫിയുടെ പരാതിയില്‍ അന്തിക്കാട് പോലീസ് കേസെടുക്കുകയും റൂറല്‍ എസ്.പി. മുഹമ്മദ് നദീമുദ്ദീന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച്‌ നേരം പുലരും മുൻപേ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് പ്രത്യേക അന്വേഷണ സംഘം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് മുഖ്യ സൂത്രധാരനെ പിടികൂടിയത്. പ്രതിയെ അന്തിക്കാട് പോലീസ് സ്റ്റേഷനിലെത്തിച്ചു. നടപടിക്രമങ്ങള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.

തൃശ്ശൂർ റൂറല്‍ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമുദ്ദീൻ ഐ.പി.എസ്. ന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി എം.സന്തോഷ് കുമാർ, അന്തിക്കാട് പോലീസ് സ്റ്റേഷൻ എസ് എച്ച്‌ ഒ വി എം കേഴ്സണ്‍, എസ് ഐ എം അഫ്സല്‍, പി ജയകൃഷ്ണൻ, ജി എ എസ് ഐ മാരായ രാജു, ഷൈൻ, ലിജു ഇയ്യാനി, ഇ എസ് ജീവൻ, ജി എസ് സി പി ഒ സോണി സേവ്യർ, സി കൈ ബിജു, കൃഷ്ണദാസ്, സി പി ഒ മാരായ കെ ജെ ഷിന്റോ, സുർജിത് സാഗർ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments