Breaking News

*എങ്ങനെ വീണുവെന്ന് ഒരുപിടിയുമില്ല; ഓടയിൽ നിന്ന് പൊന്തിവന്ന കൈകൾ! കോഴിക്കോട്ട് ഓടയ്ക്കുള്ളിൽ രണ്ടുദിവസം കുടുങ്ങിയ യുവാവിനെ ഫയർ ഫോഴ്സ് പുറത്തെടുത്തു*

കോഴിക്കോട് : നഗരമധ്യത്തിലെ ഒരു ഓടയ്ക്കുള്ളിൽ നിന്ന് പെട്ടെന്ന് ഒരു മനുഷ്യക്കൈ ഉയർന്നുവന്നാൽ എന്തായിരിക്കും അവസ്ഥ? സിനിമയിലെ രംഗം പോലെയുള്ള അത്തരമൊരു സംഭവത്തിനാണ് ശനിയാഴ്ച കോഴിക്കോട് പുഷ്പ ജങ്ഷൻ സാക്ഷ്യം വഹിച്ചത്. ഇൻഡോ സൊസൈറ്റിക്ക് സമീപമുള്ള ഓടയിൽ കുടുങ്ങിപ്പോയ ഇതരസംസ്ഥാന തൊഴിലാളിയായ യുവാവിനെ ഒടുവിൽ ഫയർ ഫോഴ്സ് എത്തി സാഹസികമായി രക്ഷപ്പെടുത്തി.
രാവിലെ 11 മണിയോടെ സംഭവം. ഓടയിൽനിന്ന് ഉയർന്നുവന്ന കൈ ശ്രദ്ധയിൽപെട്ട വഴിയാത്രക്കാരാണ് യുവാവ് ഓടയിൽ വീണ കാര്യം മറ്റുള്ളവരെ അറിയിച്ചത്. ഉടൻതന്നെ വഴിയാത്രക്കാർ ചേർന്ന് യുവാവിനെ കയറ്റാൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് വിവരം അറിയിച്ചതോടെ ഫയർ ഫോഴ്സ് എത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.

വഴിയാത്രക്കാരായ സ്ത്രീകളാണ് യുവാവിനെ ആദ്യം കണ്ടതെന്ന് സംഭവസ്ഥലത്ത് എത്തിയ ഒരാൾ പറഞ്ഞു. അരമണിക്കൂറിനകം ഫയർ ഫോഴ്സ് എത്തി. യുവാവ് ഇതിനുള്ളിൽ എങ്ങനെ എത്തിയെന്ന് അറിയില്ലെന്നും വീഴാനുള്ള ഒരു വിടവും എവിടെയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ടു ദിവസം മുൻപാണ് വീണതെന്ന് യുവാവ് പറഞ്ഞതായി മറ്റൊരാൾ പ്രതികരിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/

No comments