Breaking News

*ട്രംപിന്റെ യുദ്ധക്കൊതിക്ക് തിരിച്ചടി; പ്രസിഡന്റിന്റെ യുദ്ധാധികാരങ്ങൾക്കെതിരെ ജനപ്രതിനിധിസഭ പ്രമേയം പാസാക്കി*

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രതിസന്ധിയിലാക്കി യുദ്ധത്തിനെതിരെ ജനപ്രതിനിധി സഭ പ്രമേയം പാസാക്കി. ഇറാനുമായി യുദ്ധം തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി. യുദ്ധനടപടികൾക്ക് നിയന്ത്രണം ആവശ്യപ്പെട്ട വാർ പവേഴ്സ് റെസല്യൂഷൻ പ്രമേയമാണ് പാസാക്കിയത്.

208നെതിരെ 215 വോട്ടുകൾക്കാണ് പ്രമേയം പാസായത്. നാല് റിപ്പബ്ലിക്കൻ അംഗങ്ങൾ ഡെമോക്രാറ്റുകൾക്കൊപ്പം വോട്ടുചെയ്തു. ഇനി സെനറ്റിന്റെ പരിഗണന കൂടി ലഭിച്ചാൽ പ്രമേയം ഔദ്യോഗികമായി പാസാവും.
കോൺഗ്രസിൻ്റെ അനുമതിയില്ലാതെ യുദ്ധം തുടരുന്ന ട്രംപിന്റെ നടപടിക്കെതിരെ രാജ്യത്തുനീളം പ്രതിഷേധം കനക്കുന്നതിനിടെയാണ് സഭയിൽ പ്രമേയം പാസാവുന്നത്.

പ്രസിഡന്റിന്റെ യുദ്ധാധികാരങ്ങൾക്ക് പരിധി വെക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് നടപടി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/

No comments