Breaking News

*ലോക സൈക്കിൾ ദിനം: സൈക്കിൾ പ്രേമിയായ മുൻ ഡെപ്യൂട്ടി തഹസിൽദാർ വി.പി. ഗോപാലനെ ആദരിച്ചു.*

തിരൂർ : ലോക സൈക്കിൾ ദിനത്തോടനുബന്ധിച്ച്, സൈക്കിൾ സവാരി ജീവിതചര്യയാക്കിയ മുൻ ഡെപ്യൂട്ടി തഹസിൽദാറും ജൈവ കർഷകനുമായ വി.പി. ഗോപാലനെ ജെസി തിരൂർ ആദരിച്ചു. പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗമെന്ന നിലയിലും ആരോഗ്യസംരക്ഷണത്തിനായുള്ള സൈക്കിളിംഗിൻ്റെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ടായിരുന്നു ആദരവ് ചടങ്ങ് സംഘടിപ്പിച്ചത്.
ജെസി തിരൂർ പ്രസിഡണ്ട് അഷ്റഫ് ചേലാടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, സൈക്കിൾ സവാരിയോടുള്ള വി.പി. ഗോപാലൻ്റെ അർപ്പണബോധത്തെയും അദ്ദേഹത്തിൻ്റെ ജൈവ കൃഷിയിലെ മാതൃകാപരമായ പ്രവർത്തനങ്ങളെയും ഏവരും പ്രശംസിച്ചു.
ജെസി ഐ തിരൂർ മുൻ പ്രസിഡൻ്റുമാരായ വി.വി. സത്യാനന്ദൻ, ഷമീർ കളത്തിങ്ങൽ, ഓയിസ്ക തിരൂർ പ്രസിഡണ്ട് റസാക്ക് ഹാജി എന്നിവർ ചടങ്ങിൽ സംസാരിച്ചു. സൈക്കിൾ സവാരി പ്രോത്സാഹിപ്പിക്കുന്നതിലൂടെയുള്ള ആരോഗ്യകരമായ ജീവിതശൈലി സമൂഹത്തിന് പകർന്നുനൽകേണ്ടതിൻ്റെ ആവശ്യകത നേതാക്കൾ ഊന്നിപ്പറഞ്ഞു. ചടങ്ങിൽ ജെസി തിരൂരിലെ അംഗങ്ങളും സന്നദ്ധ പ്രവർത്തകരും പങ്കെടുത്തു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/

No comments