Breaking News

കേരള പ്രവാസി ലീഗ് മെമ്പർ ഷിപ്പ് വിതരണം തുടങ്ങി

കുമ്പള :കേരള  പ്രവാസി  ലീഗ്  മെമ്പർ ഷിപ്പ്  വിതരണ പ്രവർത്തനത്തിന്  കുമ്പള  പഞ്ചായത്തിൽ തുടക്കം കുറിച്ചു.  ജൂൺ 30 വരെ  വാർഡുകളിൽ  മെമ്പർഷിപ് ചേർക്കുന്ന പ്രക്രിയ തുടരുമെന്ന്  ഭാരവാഹികൾ അറിയിച്ചു. കുമ്പള  പഞ്ചായത്ത് മുസ്ലിം ലീഗ്  ഓഫീസിൽ  നടന്ന ചടങ്ങ് പ്രസിഡന്റ്‌  ബി എൻ  മുഹമ്മദ്‌ അലി  ഉത്ഘാടനം  ചെയ്തു. മുതിർന്ന  പ്രവാസി  അബ്ദുള്ള ഹാജി  ബബ്രണ  മെമ്പർഷിപ്പ്  ഏറ്റുവാങ്ങി. പ്രവാസി ലീഗ്  പഞ്ചായത്ത്  പ്രസിഡന്റ്‌  ഹമീദ് ബല്ലാരെ ആരിക്കാടി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ്‌  വി  പി അബ്ദുൽ ഖാദർ  മുഖ്യഥിതിയായി  സംബന്ധിച്ചു. മണ്ഡലം പ്രവാസി ലീഗ് പ്രസിഡന്റ്‌  സെഡ് എ  മൊഗ്രാൽ  ജനറൽ സെക്രട്ടറി അബ്ദുൽ റഹ്മാൻ കണ്ടത്താട്‌, ട്രഷറർ  ബദ്രുദ്ദീൻ കണ്ടത്തിൽ എന്നിവർ സംസാരിച്ചു  സെക്രട്ടറി  മുഹമ്മദ്‌ കുഞ്ഞി  ബി എ. സ്വാഗതവും  കുഞ്ഞി അഹമ്മദ്  ബദ്രിയ നഗർ നന്ദിയും പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/

No comments