*"സ്കൂൾ തലങ്ങളിൽ കുട്ടികളിൽ കായിക ബോധം വളർത്തിക്കൊണ്ട് വരേണ്ടത് വർത്തമാന കാലത്തിന്റെ ആവശ്യം", അഷ്‌റഫ് കർള. സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത്.*
കുമ്പള : ലഹരി പദാർഥങ്ങൾ വർത്താന കാലത്ത് സമൂഹത്തെ കാർന്നു തിന്നുന്ന ഒരു സാമൂഹിക വിപത്തായി മാറിയ കാലത്ത് അതിൽ നിന്നും കുട്ടികളെ പിൻമാറ്റിക്കാൻ ഫുട് ബോൾ പോലെയുള്ള കായിക മത്സര ങ്ങൾക് വർത്താന കാലത്ത് ഏറെ പ്രാധാന്യമുണ്ടെന്നു കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനും, കാസറഗോഡ് ജില്ലാ അക്വറ്റിക് അസോസിയേഷൻ ട്രഷററുമായ അഷ്‌റഫ് കർള അഭിപ്രായപെട്ടു.
ജി എസ് ബി എസ് കുമ്പള സബ് ജില്ലാതലത്തിൽ മത്സരിക്കേണ്ട ടീമിനെ കണ്ടെത്തുന്നതിനു വേണ്ടി സംഘടിപ്പിച്ച ഫുട്ബോൾ ഫെസ്റ്റ് ഉൽഘാടനം ചയ്തു സംസാരിക്കുക യായിരുന്നു അഷ്‌റഫ് കർള. കുമ്പള സ്കുൾ ഗ്രാണ്ടിൽ നടന്ന ചടങ്ങിൽ കായിക അദ്ധ്യാപകൻ അഹമ്മദ് ജുബൈർ സ്വാഗതം പറഞ്ഞു.
ഹെഡ്മാസ്റ്റർ വിജയ കുമാർ അദ്വക്ഷത വഹിച്ചു.
മുഹമ്മദ് മണ്ണംകുഴി ( ഫുട്ബോൾ കോച്ച് ) സാഹിൽ ബന്ദിയോട് ( ഫുട്ബോൾ കോച്ച് ) തുടങ്ങിയവർ സംസാരിച്ചു.
അറബിക് അദ്ധ്യാപകൻ റിയാസ് പേരാൽ നന്ദി പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments