Breaking News

*രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബിജെപി പഠന ശിബിരം; ഭാരവാഹികളോട് വിശദീകരണം തേടി കെപിസിസി*

തിരുവനന്തപുരം : രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബിജെപി പഠന ശിബിരം സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ സ്ഥാപനത്തിന്റെ ചുമതലക്കാരോട് വിശദീകരണം തേടി കെപിസിസി. ബിജെപി കാട്ടാക്കട മണ്ഡലം കമ്മിറ്റിയുടെ പഠന ശിബിരത്തിനായി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഹാള്‍ വാടകയ്ക്ക് നല്‍കിയതാണ് കോണ്‍ഗ്രസിനുള്ളില്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. എന്നാല്‍, രാഷ്ട്രീയ വ്യത്യാസമന്യേ വിവിധ സംഘടനകളുടെ പരിപാടികള്‍ക്കായി ഇവിടെയുള്ള ഹാള്‍ സാധാരണയായി വാടകയ്ക്ക് നല്‍കാറുണ്ടെന്നാണ് സ്ഥാപനത്തിന്റെ ചുമതലക്കാരുടെ വിശദീകരണം. ബിജെപി പഠന ശിബിരത്തില്‍ ആര്‍ ശ്രീലേഖയടക്കമുള്ളവര്‍ പങ്കെടുത്തിരുന്നു. സംഭവത്തില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കാനും പാര്‍ട്ടി നേതൃത്വത്തിന്റെ അനുമതിയില്ലാതെ ഇത്തരം തീരുമാനങ്ങള്‍ എടുത്തതിനെതിരെയും കര്‍ശന നടപടികളുടെ ഭാഗമായാണ് കെപിസിസി ഇപ്പോള്‍ വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments