Breaking News

കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ്ബ് 2026- 27 ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു.

കാഞ്ഞങ്ങാട് : നിരവധി സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ മുന്നിട്ട് നിൽക്കുന്ന കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ്ബിന്റെ 2026 -27 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് മേലാങ്കോട്ട് ലയൺസ് ഫൗണ്ടേഷൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പാസ്ററ് ഡിസ്ട്രിക്ട് ഗവർണർ ലയൺ എൻജിനീയർ വിനീഷ് വിദ്യാധരൻ പി. എം.ജെ. എഫ് പരിപാടി ഉദ്ഘാടനം ചെയ്ത് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നിർവഹിച്ചു.  പ്രസിഡണ്ട് എച്ച്. കെ. കൃഷ്ണമൂർത്തി അധ്യക്ഷത വഹിച്ചു. സി. പി. വി. വിനോദ് കുമാർ ഫ്ലാഗ് സല്യൂട്ടേഷനും കെ.വി. ബാബുരാജ്  മുഖ്യാതിഥിയെ പരിചയപ്പെടുത്തലും നടത്തി. എൻജിനീയർ എൻ. ആർ. പ്രശാന്ത്, ശ്രീകണ്ഠൻ, ഡോക്ടർ സി. കെ. ശ്യാമള,മധുകുമാർ, എൻജിനീയർ കെ. ബാലകൃഷ്ണൻ നമ്പ്യാർ, ഡോക്ടർ എം. വിവേക്  എന്നിവർ സംസാരിച്ചു. എം. കൃഷ്ണൻ സ്വാഗതവും പി. നാരായണൻകുട്ടി നായർ നന്ദിയും പറഞ്ഞു. കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ്ബിന്റെ പുതിയ  ഭാരവാഹികളായി ഡോക്ടർ എം വിവേകിനെ പ്രസിഡന്റായും, പി. നാരായണൻകുട്ടി നായരെ സെക്രട്ടറിയായും, വി. എം. ജോയ് ട്രഷററായും തെരഞ്ഞെടുത്തു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments