കർണാടകയിൽ വിദ്യാർത്ഥികൾക്കുള്ള സൗജന്യ യാത്ര: മംഗളൂരുവിൽ പഠിക്കുന്ന കാസർകോട്ടെ വിദ്യാർത്ഥികൾക്കും ലഭ്യമാക്കണം.-കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റി.
കുമ്പള : കർണാടകയിലെ ഡി.കെ ശിവകുമാർ സർക്കാർ കർണാടക സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസ്സുകളിൽ വിദ്യാർത്ഥികൾക്ക് നൽകുന്ന"സൗജന്യ യാത്ര'' മംഗളൂരുവിൽ പഠിക്കുന്ന കാസർഗോഡ് ജില്ലയിലെ വിദ്യാർത്ഥികൾക്ക് കൂടി അനുവദിക്കണമെന്ന് കുമ്പളമണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് രവി പൂജാരി ആവശ്യപ്പെട്ടു.
കാസർഗോഡ് നിന്ന് ദിനംപ്രതി നൂറ് കണക്കിന് വിദ്യാർഥികളാണ് മംഗളൂരുവിലെ സ്കൂളുകളിലും, കോളേജുകളിലും പഠനത്തിനായി പോകുന്നത്. കാസർഗോഡ് നിന്ന് കർണാടക കെഎസ്ആർടിസി ബസ്സുകൾ മംഗ്ളൂരുവിലേക്ക് സർവീസ് നടത്തുന്നുമുണ്ട്. ഈ ബസുകളിൽ കാസർഗോട്ടെ വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര അനുവദിക്കണമെന്നാണ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ആവശ്യപ്പെടുന്നത്.
ഈ വിഷയം ഉള്ളാൾ എംഎൽഎയും, മന്ത്രിയും,കാസർഗോഡ് സ്വദേശിയുമായ യൂ ടി ഖാദറിന്റെ ശ്രദ്ധയിൽപ്പെടുത്തിയതായും രവി പൂജാരി അറിയിച്ചു.
ഫോട്ടോ:രവി പൂജാരി,കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments