*വോളിബോൾ പരിശീലന ക്യാമ്പ് സമാപിച്ചു.*
ചെമ്മനാട് : ചെമ്മനാട് ആർട്സ് & സ്പോർട്ട്സ് ക്ലബ്ബ് സംഘടിപ്പിച്ച കുട്ടികൾക്ക് വേണ്ടിയുള്ള ഒരു മാസം നീണ്ടു നിന്ന സമ്മർ വോളിബോൾ പരിശീലന ക്യാമ്പ് സമാപിച്ചു.
മുപ്പതോളം കുട്ടികൾക്ക് വോളിബോളിൻ്റെ ബാലപാഠങ്ങൾ പകർന്ന് നൽകിയ ക്യാമ്പ് ശ്രദ്ധേയമായി.
ചെമ്മനാട് ആർട്സ് & സ്പോർട്സ് ക്ലബ് വോളിബോൾ മൈതാനത്ത് രാവിലെയും ,വൈകുന്നേരങ്ങളിലും, രാത്രി ഫ്ളഡ് ലൈറ്റ് വെളിച്ചത്തിലും
കുട്ടികൾക്ക് പരിശീലനം നൽകി . വോളിബോളിൻ്റെ ഈറ്റില്ലമായ ചെമ്മനാടിൽ ഇനിയും ഒരുപാട് താരങ്ങൾ വളർന്നു വരുമെന്നതിൽ സംശയമില്ല എന്ന് വിളിച്ചോതുന്ന പ്രകടനങ്ങളാണ് കുട്ടികൾ കാഴ്ച വെച്ചത് .
മുൻ വോളി താരം റൗഫ് കൊമ്പനടുക്കം പരിശീലനത്തിന് നേതൃത്വം നൽകി. ക്ലബ് മെമ്പർമാരായ സക്കീർ ബടക്കംബാത്ത് ,
സുഹൈൽ കൊവ്വൽ, ഉസ് മാനുൽ മുസമ്മിൽ തുടങ്ങിയവരും കുട്ടികൾക്ക് പരിശീലനം നൽകി .
ക്ലബ്ബ് സെക്രട്ടറി ഹാഫിസ് അബ്ദുല്ല പരിപാടികൾക്ക് നേതൃത്വം നൽകി .
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments