Breaking News

*ജീവിതശൈലീ രോഗങ്ങൾക്ക് അത്യാധുനിക ചികിത്സയുമായി കോട്ടക്കൽ ആസ്റ്റർ മിംസ്*

കോട്ടക്കൽ : പ്രമേഹം, ഫാറ്റി ലിവർ, അമിതവണ്ണം തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾ ബാധിച്ചവർക്കായി കോട്ടക്കൽ ആസ്റ്റർ മിംസ് ആശുപത്രിയിൽ അത്യാധുനിക ചികിത്സാ പരിചരണം ആരംഭിച്ചു. പരമ്പരാഗത രീതികളിലൂടെ രോഗനിയന്ത്രണം സാധ്യമാകാത്തവർക്കായാണ് ഇഞ്ചക്ഷൻ ഉപയോഗിച്ചുള്ള നൂതന ചികിത്സാക്രമം ആശുപത്രിയിൽ സജ്ജമാക്കിയിരിക്കുന്നത്. പൂർണ്ണമായും വിദഗ്ദ്ധ മെഡിക്കൽ സംഘത്തിന്റെ മേൽനോട്ടത്തിൽ നൂതന ചികിത്സ ആരോഗ്യ സങ്കീർണ്ണതകൾ ലഘൂകരിച്ച് രോഗമുക്തി വേഗത്തിലാക്കാൻ സഹായിക്കുമെന്ന് ജനറൽ മെഡിസിൻ ജീവിതശൈലി വിഭാഗം മേധാവി ഡോ. നിസാബ് പി.പി അറിയിച്ചു.

കരളിൽ അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഘട്ടംഘട്ടമായി നീക്കം ചെയ്ത് കരളിന്റെ സ്വാഭാവിക പ്രവർത്തനം വീണ്ടെടുക്കാൻ ഈ ചികിത്സ ഏറെ ഫലപ്രദമാണ്. അതോടൊപ്പം ശരീരത്തിലെ ഇൻസുലിൻ പ്രതിരോധം കുറച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് ദീർഘകാലത്തേക്ക് കൃത്യമായി നിയന്ത്രിക്കാനും ഈ ചികിത്സയിലൂടെ സാധ്യമാകുന്നു. കൂടാതെ അമിതവണ്ണത്തിന് പരിഹാരമായി ശരീരഭാരം സുരക്ഷിതമായി കുറയ്ക്കുന്നതിനൊപ്പം ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ മറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്ക് രോഗി എത്തുന്നതിനുള്ള സാധ്യതയും കുറക്കാൻ സഹായിക്കുന്നു. 

കേരളത്തിൽ ജീവിതശൈലീ രോഗങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്തരം ആധുനിക ചികിത്സാ രീതികൾ സാധാരണക്കാർക്ക് ഏറെ പ്രയോജനപ്പെടുമെന്ന ലക്ഷ്യത്തോടെയാണ് കോട്ടക്കൽ ആസ്റ്റർ മിംസിൽ ഇത്തരം നൂതന ചികിസ സൗകര്യങ്ങൾ ലഭ്യമാക്കുന്നത്. ഓരോ രോഗിയുടെയും വിശദമായ ശാരീരിക പരിശോധനകൾക്ക് ശേഷം മാത്രമായിരിക്കും മരുന്നിന്റെ കൃത്യമായ അളവ് നിശ്ചയിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരളിലെ കോശങ്ങൾക്ക് നാശമുണ്ടാക്കുന്ന സിറോസിസ് പോലുള്ള മാരകാവസ്ഥകളിലേക്ക് രോഗം വഷളാകുന്നത് തടയാൻ പ്രാഥമികഘട്ടത്തിലുള്ള ഇത്തരം മെഡിക്കൽ ഇടപെടലുകൾ സഹായിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments