Breaking News

*ആണവ പരിശോധനകൾക്ക് ഇറാൻ സമ്മതിച്ചുവെന്ന് ട്രംപ്: അമേരിക്കക്കെതിരെ നെതന്യാഹു*

അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ നേതൃത്വത്തിലുള്ള ആണവ പരിശോധനകൾക്ക് ഇറാൻ സമ്മതിച്ചുവെന്ന് ആവർത്തിച്ച് ട്രംപ്. അമേരിക്കയുടെ വാദം ഇറാൻ ഇന്നലെ തള്ളിയിരുന്നു. 

ഇസ്രയേൽ ആയുധങ്ങൾക്കായി അമേരിക്കയെ ആശ്രയിക്കുന്നത് നിർത്തണമെന്നും സ്വന്തം ആയുധ ഉൽപാദന ശേഷി വർധിപ്പിക്കണമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.ഇറാൻ ആണവായുധ നിർമ്മാണത്തിൽ നിന്നും പിന്മാറുമെന്ന് അമേരിക്ക കരുതുന്നുവെങ്കിൽ അതവരുടെ നിഷ്‌ക്കളങ്കളതയാണെന്നും ഇറാന്റെ ഭീഷണിയെ ഒറ്റയ്ക്ക് നേരിടുമെന്നും ഇസ്രയേൽ ദേശീയ സുരക്ഷ മന്ത്രി ഇറ്റാമർ ബെൻഗ്വീർ വ്യക്തമാക്കി. 

ഇസ്രയേൽ-ലെബനോൺ അഞ്ചാം വട്ട ചർച്ച വാഷിങ്ടണിൽ തുടരുന്നു. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതി അമേരിക്ക- ഇറാൻ ധാരണാപത്രത്തിൽ ഇല്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ പറഞ്ഞു.
അതേസമയം ഇറാനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ യുദ്ധാധികാരം നിയന്ത്രിക്കുന്ന പ്രമേയം യു എസ് സെനറ്റിലും പാസ്സായി. 48നെതിരെ 50 വോട്ടുകൾക്കാണ് പ്രമേയം പാസ്സായത്. പ്രമേയം നേരത്തെ ജനപ്രതിനിധി സഭയിൽ പാസ്സായിരുന്നു.

ഇറാനെതിരെ ഇനി ആക്രമണം നടത്താൻ യു എസ് കോൺഗ്രസിന്റെ അനുമതി ആവശ്യമാണെന്നാണ് പ്രമേയം പറയുന്നത്. ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന 11,000-ത്തിലധികം നാവികരെ ഒഴിപ്പിക്കുന്നതിനുള്ള പദ്ധതി ഐക്യരാഷ്ട്രസഭയുടെ മാരിടൈം ഏജൻസി ആരംഭിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments