ഇരട്ട പെൻഷൻ പുനസ്ഥാപിക്കണം: എസ് ടി യു
കാസർകോട് : കഴിഞ്ഞ സർക്കാറിൻ്റെ കാലത്ത് നിർത്തലാക്കിയ ഇരട്ട പെൻഷൻ അടിയന്തിരമായി പുനസ്ഥാപിച്ച് തൊഴിലാളികൾക്ക് നീതി ലഭ്യമാക്കണമെന്ന് നിർമാണ തൊഴിലാളി യൂണിയൻ എസ് ടി യു ജില്ലാ നേതൃ യോഗം ആവശ്യപ്പെട്ടു
നേരത്തെ ക്ഷേമനിധിയിൽ നിന്നും പെൻഷൻ പറ്റിയ തൊഴിലാളികൾക്ക് അവരുടെ യോഗ്യതക്കനുസരിച്ചുള്ള ഏതെങ്കിലും സാമൂഹ്യ ക്ഷേമ പെൻഷൻ കൂടി നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ സർക്കാറിൻ്റെ കാലത്ത് ഇത്തരം പെൻഷൻകാർക്ക് സാമൂഹ്യ ക്ഷേമ പെൻഷൻ നിഷേധിക്കുന്ന തീരുമാനം നടപ്പിലാക്കുകയായിരുന്നു. ഇത് ക്ഷേമനിധിയിൽ പെൻഷൻ പറ്റുന്നതു വരെ അംശാദായം അടച്ചു വന്ന തൊഴിലാളികളോടുള്ള നീതി നിഷേധമാണെന്ന് യോഗം വിലയിരുത്തി
പ്രസിഡണ്ട് പി ഐ എ ലത്തീഫ് അധ്യക്ഷത വഹിച്ചു. എസ് ടി യു സംസ്ഥാന സെക്രട്ടറി ഷരീഫ് കൊടവഞ്ചി ഉൽഘാടനം ചെയ്തു.ഹനീഫ പാറ,എം കെ ഇബ്രാഹിം പൊവ്വൽ,അബ്ദുൽ റഹ്മാൻ കടമ്പള, ടി എസ് സൈനുദ്ധീൻ തുരുത്തി,ശാഫി പള്ളത്തടുക്ക,ശിഹാബ് റഹ്മാനിയ നഗർ,ബി കെ ഹംസ ആലൂർ,ഹസ്സൻ കുഞ്ഞി പാത്തൂർ, മുഹമ്മദ് മൊഗ്രാൽ,നംഷാദ് ചെർക്കള,സിദ്ധീഖ് ചെർക്കള, ബി എ അബൂബക്കർ ബെദിര,ആരിഫ് കരിപ്പൊടി,പി സി മസൂദ്,അബ്‌ദുസ്സലാം പാണലം, കെ.പി ഹമീദ് പൊവ്വൽ പ്രസംഗിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments