*പ്രശസ്ത ഹോളിവുഡ് താരം ജിയാൻകാർലോ എസ്പോസിറ്റോ ഇസ്ലാം മതം സ്വീകരിച്ചു*
പ്രശസ്‌ത ഹോളിവുഡ് നടൻ ജിയാൻകാർലോ എസ്പോസിറ്റോ ഇസ്ലാം മതം (Giancarlo Esposito converts to Islam) സ്വീകരിച്ചു. 'ബ്രേക്കിംഗ് ബാഡ്' എന്ന ടെലിവിഷൻ പരമ്പരയിലെ 'ഗസ് ഫ്രിംഗ്' എന്ന കഥാപാത്രത്തിലൂടെ ലോകമെമ്പാടും ശ്രദ്ധേയനായ താരം, സഊദിയിൽ വെച്ചാണ് ഇസ്‌ലാമിലേക്ക് കടന്നുവന്നതെന്ന് ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ചെയർമാൻ തുർക്കി അൽഷെയ്ഖ് അറിയിച്ചു.
എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിലൂടെയാണ് തുർക്കി അൽഷെയ്ഖ് ഇക്കാര്യം പങ്കുവെച്ചത്. താരം 'ശഹാദ' (ഇസ്ലാമിക വിശ്വാസ പ്രഖ്യാപനം) ചൊല്ലുന്നതും, തുടർന്ന് സിനിമാ പ്രവർത്തകരോടൊപ്പം പള്ളിയിൽ വെച്ച് പ്രാർത്ഥനയിൽ പങ്കുചേരുന്നതുമായ വീഡിയോ അദ്ദേഹം പുറത്തുവിട്ടു. സഊദിയുടെ സഹകരണത്തോടെ നിർമ്മിക്കുന്ന 'സെവൻ ഡോഗ്‌സ്' (7 Dogs) എന്ന ആക്ഷൻ സിനിമയുടെ ചിത്രീകരണത്തിനായാണ് താരം ഇപ്പോൾ രാജ്യത്തുള്ളത്.
'ബ്രേക്കിംഗ് ബാഡ്', 'ബെറ്റർ കോൾ സാൾ', 'ദ മണ്ടലോറിയൻ', 'ദ ബോയ്‌സ്' തുടങ്ങിയ ഹിറ്റ് പരമ്പരകളിലെ വേഷങ്ങളിലൂടെ ഹോളിവുഡിലെ കരുത്തുറ്റ സാന്നിധ്യമാണ് ജിയാൻകാർലോ എസ്പോസിറ്റോ. നാല് പതിറ്റാണ്ടിലേറെയായി സിനിമ, ടെലിവിഷൻ, നാടക രംഗങ്ങളിൽ സജീവമാണ് അദ്ദേഹം.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments