*"മെസ്സി മലയാളിയോ? ഫിഫയ്ക്കും സംശയം; മലയാളം ഡയലോഗിൽ ആഘോഷിച്ച് ലോക ഫുട്ബോൾ സംഘടന"*
ലോകകപ്പ് ചരിത്രത്തില്‍ പുതിയ റെക്കോർഡിട്ട് കുതിക്കുന്ന അർജന്റീന നായകൻ ലയണല്‍ മെസ്സിയുടെ നേട്ടം മലയാളി ഫുട്ബോള്‍ പ്രേമികള്‍ക്കും വലിയ ആവേശമാക്കി മാറ്റി ഫിഫ.ഓസ്ട്രിയക്കെതിരായ മത്സരത്തില്‍ ഇരട്ട ഗോള്‍ നേടി ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും വലിയ ഗോള്‍വേട്ടക്കാരൻ എന്ന റെക്കോർഡ് മെസ്സി സ്വന്തമാക്കിയതിന് പിന്നാലെയാണ് ഫിഫ തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളില്‍ മലയാളം വരികളോടെയുള്ള പ്രത്യേക പോസ്റ്റർ പങ്കുവെച്ചത്.
മലയാളത്തില്‍ സൂപ്പർഹിറ്റായ 'ആവേശം' സിനിമയിലെ ഗാനത്തിലെ "ഇവനെ പടച്ചുവിട്ട കടവുള്‍ക്ക് പത്തില്‍ 10" എന്ന വരികളാണ് മെസ്സിയുടെ ചിത്രത്തിനൊപ്പം ഫിഫ ഉള്‍പ്പെടുത്തിയത്. പോസ്റ്റർ പ്രത്യക്ഷപ്പെട്ട് നിമിഷങ്ങള്‍ക്കകം തന്നെ ലക്ഷക്കണക്കിന് മലയാളികളാണ് ലൈക്കുകളും കമന്റുകളുമായി ഫിഫയുടെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് പേജുകളിലേക്ക് ഇരച്ചെത്തിയത്. കേരളത്തിലെ ഫുട്ബോള്‍ ആവേശത്തെ ഫിഫ എത്രത്തോളം വിലമതിക്കുന്നു എന്നതിന്റെ തെളിവാണ് ഈ പോസ്റ്ററെന്ന് ആരാധകർ കുറിക്കുന്നു.
ഡാലസിലെ ആർലിംഗ്ടണില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അർജന്റീന ഓസ്ട്രിയയെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ പന്ത്രണ്ടാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി മെസ്സിക്ക് ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാല്‍ 38-ാം മിനിറ്റില്‍ മെദീനയുടെ അസിസ്റ്റില്‍ ബോക്സിനകത്തു നിന്ന് തകർപ്പൻ ഗോള്‍ നേടി മെസ്സി അർജന്റീനയെ മുന്നിലെത്തിച്ചു. ഈ ഗോളോടെ ജർമ്മനിയുടെ ഇതിഹാസ താരം മിറോസ്ലാവ് ക്ലോസെയുടെ 16 ലോകകപ്പ് ഗോളുകളെന്ന സർവ്വകാല റെക്കോർഡാണ് മെസ്സി മറികടന്നത്. തുടർന്ന് രണ്ടാം പകുതിയില്‍ തൻ്റെ പതിനെട്ടാം ലോകകപ്പ് ഗോളും താരം സ്വന്തമാക്കി.
ഈ പ്രകടനത്തോടെ നിരവധി അപൂർവ്വ റെക്കോർഡുകളാണ് മെസ്സിയെ തേടിയെത്തിയത്. ലോകകപ്പില്‍ തുടർച്ചയായ ആറാം മത്സരത്തിലും ഗോള്‍ നേടിയതോടെ, ഫ്രാൻസിന്റെ ജസ്റ്റ് ഫോണ്ടെയ്ൻ, ബ്രസീലിന്റെ ജെയർസീഞ്ഞോ എന്നിവരുടെ എക്കാലത്തെയും മികച്ച റെക്കോർഡിനൊപ്പം മെസ്സിയെത്തി.
ആദ്യ മത്സരത്തില്‍ അള്‍ജീരിയക്കെതിരെ ഹാട്രിക് നേടിയതോടെ ലോകകപ്പ് ചരിത്രത്തില്‍ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോർഡും മെസ്സി തകർത്തിരുന്നു. ആറ് ലോകകപ്പുകളില്‍ കളിക്കുന്ന ചരിത്രത്തിലെ ആദ്യ താരമായ മെസ്സിയുടെ പേരില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ (28), ഏറ്റവും കൂടുതല്‍ മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങള്‍ (12) എന്നീ റെക്കോർഡുകളുമുള്ളത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments