Breaking News

'ആരോഗ്യകരമായ വാർദ്ധക്യം യോഗയിലൂടെ':യോഗാ ദിനാചരണം സംഘടിപ്പിച്ചു.

തൃക്കരിപ്പൂർ : കാസർഗോഡ് നാഷണൽ ആയുസ്സ് മിഷൻ,ഭാരതീയ ചികിത്സ  വകുപ്പ്,തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത്,കൊയോങ്കര ഗവ: ആയുർവേദ ആശുപത്രി എന്നിവയുടെ നേതൃത്വത്തിൽ ഒളവറ ഗ്രന്ഥാലയം ഓഡിറ്റോറിയത്തിൽ വെച്ച് അന്താരാഷ്ട്ര യോഗാ ദിനാചരണം നടത്തി.
      ആരോഗ്യ സംരക്ഷണം, രോഗപ്രതിരോധം, ഏകാഗ്രത,ആഗോള ഐക്യം എന്നീ ലക്ഷ്യങ്ങളുമായി മനസ്സിനെയും ശരീരത്തേയും പരസ്പരം ബന്ധിപ്പിക്കുന്ന ഒരു സമ്പൂർണ്ണ ജീവിതചര്യ എന്ന നിലയിൽ ഇന്ത്യയുടെ പ്രാചീന സംസ്കാരത്തിൻ്റെ ഭാഗമായ യോഗയ്ക്ക് വളരെയേറെ പ്രാധാന്യമുണ്ടെന്ന സന്ദേശം നൽകിക്കൊണ്ട് തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് വൈ: പ്രസിഡണ്ട് രജീഷ് ബാബു സമ്മേള ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.കെ പ്രസന്ന അധ്യക്ഷയായി.കൊയോങ്കര ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ:ഭാഗ്യശ്രീ, ഗ്രന്ഥാലയം പ്രസിഡണ്ട് ടി.വി.വിജയൻ,നേതൃ സമിതി കൺവീനർ വി.കെ.രതീശൻ,പ്രജീന നിഷാന്ത്,ദിനേശൻ പാവൂർ,യോഗാ ഇൻസ്ട്രക്ടർമാരായ സിന്ദൂര സത്യൻ,ലീനാ പ്രമോദ് തുടങ്ങിയവർ പ്രസംഗിച്ചു.
      തുടർന്ന് യുവജന ഗ്രന്ഥാലയം തെക്കുമ്പാട്, ഒളവറ ഗ്രന്ഥാലയം വനിതാവേദി പ്രവർത്തകരുടെ യോഗ ഡാൻസും അരങ്ങേറി.

ഫോട്ടോ : അന്താരാഷ്ട്ര യോഗാ ദിനാചരണം തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് വൈ:പ്രസിഡണ്ട് രജീഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments