*ആര്യാ രാജേന്ദ്രനുമായി വാക്കു തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക നിയമനം*
തിരുവനന്തപുരം : മുൻ മേയർ ആര്യ രാജേന്ദ്രനുമായി റോഡിൽ വാക്കു തർക്കമുണ്ടായതിനെ തുടർന്ന് കെഎസ്ആർടിസിയിലെ താൽക്കാലിക ഡ്രൈവവർ ജോലി നഷ്ടപ്പെട്ട എൽ.എച്ച്.യദുവിന് നിയമസഭയിൽ ഡ്രൈവറായി താൽക്കാലിക നിയമനം നൽകി. യദുവിന് ജോലി നൽകണം എന്ന് ആവശ്യപ്പെട്ട് ചാണ്ടി ഉമ്മൻ എംഎൽഎ സ്പീക്കർക്ക് കത്തു നൽകിയിരുന്നു.
ആര്യ രാജേന്ദ്രൻ പരാതി നൽകിയതിനെ തുടർന്നാണ് യദുവിന് കെഎസ്ആർടിസിയിലെ ജോലി നഷ്ടപ്പെട്ടത്. ആര്യയ്ക്കെതിരെ യദുവും പരാതി നൽകിയിരുന്നു. 2024 ഏപ്രിൽ 28ന് പാളയം സാഫല്യം കോംപ്ലക്സിനു മുന്നിലായിരുന്നു സംഭവം. ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻദേവും ബന്ധുക്കളും നടുറോഡിൽ കാർ കുറുകേയിട്ട് കെഎസ്ആർടിസി ബസ് തടഞ്ഞു തർക്കമുണ്ടാകുകയായിരുന്നു. വാഹനം ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണു തർക്കമുണ്ടായത്. തുടർന്ന്, യദുവിനെതിരെ കേസെടുത്തു. ബസ് ഓവർടേക്ക് ചെയ്യുന്നതിനിടെ കാറിനു നേർക്കു ലൈംഗിക ചേഷ്ട കാണിച്ചുവെന്ന മേയറുടെ പരാതിയിലാണ് കേസെടുത്തത്.
തൃശൂരിൽ നിന്നു തിരുവനന്തപുരത്തേക്കു വരികയായിരുന്നു യദു ഓടിച്ച സൂപ്പർ ഫാസ്റ്റ് ബസ്. മേയർ സഞ്ചരിച്ച കാർ ബസിനു സൈഡ് കൊടുക്കാതെ വേഗം കുറച്ചുനീങ്ങിയെന്ന് യദു പൊലീസിന് മൊഴി നൽകിയിരുന്നു. പാളയത്ത് സിഗ്നലിൽ നിർത്തിയപ്പോൾ ബസിനു മുന്നിൽ കയറി കാർ കുറുകെയിട്ടു. ആദ്യം കാറിൽ നിന്നിറങ്ങിയയാൾ അസഭ്യം പറഞ്ഞു. അപ്പോൾ തിരിച്ചും പ്രതികരിച്ചു. പിന്നാലെ കാറിൽനിന്ന് ഇറങ്ങിയയാൾ എംഎൽഎയാണെന്ന് അറിഞ്ഞില്ലെന്നും മൊഴി നൽകി. ഡ്യൂട്ടി തടസ്സപ്പെടുത്തിയെന്നും ബസ് തടഞ്ഞു യാത്രക്കാരെ വഴിയിൽ ഇറക്കി വിട്ടുവെന്നും കാണിച്ച് ഡ്രൈവർ യദു പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തില്ല. പിന്നീട് വിവാദമായതോടെയാണ് കേസെടുത്തത്. കോടതിയിൽ മേയർക്ക് അനുകൂലമായാണ് പൊലീസ് കുറ്റപത്രം സമർപിച്ചത്.
കെഎസ്ആർടിസി ഡ്രൈവർമാരെ തിരഞ്ഞെടുക്കാനുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പട്ടികയിൽ യദു ഉൾപ്പെട്ടിട്ടുണ്ട്. 30 പേരുള്ള പട്ടികയിൽ 15പേര്‍ക്ക് ഇതിനോടകം നിയമനം നൽകി. തനിക്കും നിയമനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യദു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments