Breaking News

* അബുദാബിയിൽ ഇനി* *'പറക്കും ടാക്സി'യുടെ കാലം;* *വിപ്ലവകരമായ പ്രഖ്യാപനവുമായി ഗതാഗത വകുപ്പ്*

ഗതാഗത രംഗത്ത് വൻ വിപ്ലവത്തിനൊരുങ്ങി അബുദാബി. ഈ വർഷം അവസാനത്തോടെ അബുദാബിയിൽ ഇലക്ട്രിക് എയർ ടാക്സി സർവീസുകൾ ആരംഭിച്ചേക്കുമെന്ന് ഇന്റഗ്രേറ്റ്ഡ് ട്രാൻസ്പോർട്ട് സെൻ്റർ വ്യക്തമാക്കി. ലോകത്ത് ആദ്യമായി വാണിജ്യാടിസ്ഥാനത്തിൽ എയർ ടാക്സി സർവീസ് ആരംഭിക്കുന്ന നഗരങ്ങളിലൊന്നായി അബുദാബി മാറുമെന്നാണ് റിപ്പോർട്ടുകൾ.
ഫോബ്‌സ് മിഡിൽ ഈസ്റ്റ് ഉച്ചകോടിയിലാണ് അബുദാബി ഗതാഗത വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനായ ഡോ. അബ്ള്ള ഹമദ് അൽ ഗഫേലി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. അബുദാബിയിലെ ഗതാഗത സംവിധാനങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായാണ് ആകാശ ടാക്‌ികൾ യാഥാർത്ഥ്യമാകുന്നത്. യു.എസ് ആസ്ഥാനമായുള്ള 'ആർച്ചർ ഏവിയേഷൻ' വികസിപ്പിച്ചെടുത്ത 'മിഡ്നൈറ്റ്' ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്-ഓഫ് ആൻഡ് ലാൻഡിംഗ് (eVTOL) എയർക്രാഫ്റ്റ് ഉപയോഗിച്ചാണ് അബുദാബിയിൽ സർവീസുകൾ നടത്തുക. ഇതിനായുള്ള പരീക്ഷണ പറക്കലുകൾ ഇതിനകം തന്നെ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments