*പി എ. ഉസ്താദ് അരുതായ്മകള്‍ക്കെതിരെ**പട നയിച്ച പണ്ഡിത നേതൃത്വം - പട്ടുവം ഉസ്താദ്*`സഅദിയ്യയില്‍ അനുസ്മരണ പ്രാര്‍ത്ഥന സംഗമം സമാപിച്ചു`
ദേളി : ശൈഖുനാ പി എ ഉസ്താദ്, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, സി കുഞ്ഞഹ്‌മദ് മുസ്ലിയാ ര്‍ തൃക്കരിപ്പൂര്‍, അബ്ദുല്ലത്വീ ഫ് സഅദി പഴശ്ശി എന്നിവ രുടെ അനുസ്മരണ പ്രാര്‍ഥനാ സംഗമം സഅദിയ്യയില്‍ പ്രൗഢമായി സമാപിച്ചു.
ആദര്‍ശ വ്യതിയാനത്തിനും അരുതായ്മകള്‍ക്കുമെതിരെ ശക്തമായി നിലകൊണ്ട പണ്ഡിത നേതൃത്വമായിരുന്നു ഖാളി മര്‍ഹൂം പി എ ഉസ്താതെന്ന് ജാമിഅ സഅദിയ്യ സീനിയര്‍ വൈ. പ്രസിഡണ്ട് പട്ടുവം കെ പി .അബൂബകര്‍ മുസ്ലിയാര്‍ പ്രസ്താവിച്ചു. അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനാവശ്യ ആദരവുകള്‍ക്കോ വൈജാത്യങ്ങള്‍ക്കോ തന്റെയടുത്ത് ഇടം നല്‍കിയില്ല ആദര്‍ശ രംഗത്ത് പൂര്‍വ്വീക മഹത്തുക്കളുടെ ഓരം ചേര്‍ന്ന് നേതൃത്വം നല്‍കിയ പി എ ഉസ്താദ് പ്രതിസന്ധി ഘട്ടത്തില്‍ പ്രസ്ഥാനത്തിന് ഊര്‍ജ്ജം നല്‍കി. ഖാളി സ്ഥാനമടക്കം താന്‍ ഏറ്റെടുത്ത ദൗത്യത്തില്‍ കളങ്കമറ്റ സേവനകള്‍ കാഴ്ച വെച്ചു മുന്നേറി നടന്നു. ദീനീ പ്രബോധന രംഗത്ത് തന്റെതായ ഭാഗധേയത്വം അടയാളപ്പെടുത്തിയ ഉസ്താദ് ദീനീ പ്രബോധന രംഗത്ത് ഭാവി തലമുറയുടെ വഴികാട്ടി കൂടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിക്ക് മുന്നോടിയായി നൂറുല്‍ ഉലമ മഖ്ബറ സിയാറത്തിന് സയ്യിദ് ഇസ്മാഈല്‍ ഹാദി പാനൂര്‍ നൂറുല്‍ ഉലമ മഖാം സിയാറത്തിന് നേതൃത്വം നല്‍കി. പരിപാടിയില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തു ക്കോയ കണ്ണവം പ്രാര്‍ഥന നടത്തി. സഅദിയ്യ ജനറല്‍ സെക്രട്ടറി എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്തിന്റെ അധ്യക്ഷതയില്‍ പ്രസിഡന്റ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. കെ പി അബൂബക്കര്‍ മുസ് ലിയാര്‍ പട്ടുവം ആമുഖ പ്രഭാഷണം നടത്തി. ഖത്മുല്‍ ഖുര്‍ആന്‍ സദസ്സിന് സയ്യിദ് മശ്ഹൂദ് കുറാ നേതൃത്വം നല്‍കി. ഹുസൈന്‍ സഅദി കെ സി റോഡ്, അനുസ്മരണ പ്രഭാഷണം നടത്തി. സമാപന പ്രാര്‍ഥനാ സംഗമത്തിന്് സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര നേതൃത്വം നല്‍കി.
സയ്യിദ് ഹസന്‍ ആറ്റക്കോയ തങ്ങള്‍ ദേളി, സയ്യിദ് അഷ്‌റഫ് തങ്ങള്‍ ആദൂര്‍, സയ്യിദ് ആറ്റക്കോയ ബാഹസന്‍ പഞ്ചിക്കല്‍, അബ്ദുല്‍ റഹ്‌മാന്‍ മുസ് ലിയാര്‍ പരിയാരം, അബദുല്ല ബാഖവി കുട്ടശ്ശേരി, എം എ അബദുല്‍ വഹാബ്, ഇസ്ഹാഖ് മട്ടന്നൂര്‍, സുബൈര്‍, അന്‍വര്‍, ജാബിര്‍ സഖാഫി തൃക്കരിപ്പൂര്‍, അബ്ദുര്‍റഹ്‌മാന്‍ സഅദി തുവൂര്‍, റഫീഖ് സഅദി ദേലംപാടി, ശരീഫ് സഅദി മാവിലാടം, അലി അസഹര്‍ ബാഖവി, സൈഫുദ്ധീന്‍ സഅദി, അബ്ദുല ഫൈസി, മഹ്‌മൂദ് നിസാമി, അസീസ് സഅദി, അശ്ഫാഖ് മിസ്ബാഹി, മൊയ്തു സഅദി ചേരൂര്‍, ഹസന്‍ സഅദി മള്ഹര്‍, അബ്ദുല്ല സഅദി ചിത്താരി, ഇസ്ഹാഖ് ഫൈസി ഷിറിയ, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, ശാഫി ഹാജി കീഴൂര്‍, അഹ്‌മദ് ബണ്ടിച്ചാല്‍, അബ്ദുല്‍ സലാം ദേളി, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ ടി പി, ഉസ്മാന്‍ സഅദി ഉളിയില്‍, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ഇബ്റാഹീം സഅദി വിട്ടല്‍, വി.സി അബ്ദുല്ല സഅദി, അബ്ദുല്ലത്വീഫ് സഅദി കൊട്ടില, കരിം സഅദി എണിയാടി, ശറഫുദ്ദി ന്‍ സഅദി, ഹാഫിള് അഹ്‌മദ് സഅദി, ഹനീഫ് അനീസ്, ഡോ. കബീര്‍, പി.വി മുസ്തഫ, ഉസ്മാന്‍ സഅദി കൊട്ടപ്പുറം, താജുദ്ധിന്‍ ഉദുമ, അബ്ദുല്ല മൗലവി എം ടി പി സംബന്ധിച്ചു.
കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി സ്വാഗതവും സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് സഅദി മാണിക്കോത്ത് നന്ദിയും പറഞ്ഞു.
പടം:
ദേളി സഅദിയ്യയില്‍ നടന്ന അനുസ്മരണ പ്രാര്‍ത്ഥനാ സംഗമം സഅദിയ്യ വൈസ് പ്രസിഡന്റ് കെ.പി അബൂബക്കര്‍ മുസ് ലിയാര്‍ പട്ടുവം ഉദ്ഘാടനം ചെയ്യുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments