Breaking News

*മമത ബാനർജിയുടെ ആശങ്ക; വിമതർ പാർട്ടി പിടിച്ചാൽ നഷ്ടം കോടിക്കണക്കിന് രൂപയും ആസ്തികളും; വിമതരെ എതിരിടാൻ നീക്കം*

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് കനത്ത രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെ കോടിക്കണക്കിന് രൂപ വരുന്ന പാർട്ടി ഫണ്ടും മറ്റ് ആസ്തികളും ആർക്ക് ലഭിക്കുമെന്നതിൽ ചർച്ച. നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടിയിൽ ഉണ്ടായ വലിയ പിളർപ്പോടെ പണത്തിനും ആസ്തികൾക്കും അവകാശി ആരെന്ന ചോദ്യമാണ് ഉയരുന്നത്. തിരഞ്ഞെടുപ്പ് ബോണ്ടുകൾ വഴിയും മറ്റ് സംഭാവനകൾ വഴിയും ആറ് വർഷം കൊണ്ട് 2475 കോടി രൂപയാണ് പാർട്ടിക്ക് വരുമാനമായി കിട്ടിയത്. ഇതിന് പുറമെ കൊൽക്കത്തയിലടക്കം പാർട്ടി ഓഫീസുകളടക്കം ആസ്തികളുമുണ്ട്.

തൃണമൂൽ കോൺഗ്രസ് 2025 ഒക്ടോബർ 13 ന് സമർപ്പിച്ച ആദായനികുതി റിട്ടേണുകളിൽ 2024-25 സാമ്പത്തിക വർഷത്തിൽ ആകെ 219.3538 കോടി രൂപ വരുമാനം പ്രഖ്യാപിച്ചിരുന്നു. ഈ വർഷം മെയ് 27 ന് പ്രസിദ്ധീകരിച്ച അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ റിപ്പോർട്ടിൽ, 36 പ്രാദേശിക പാർട്ടികളിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന പാർട്ടികളിൽ തെലുങ്കുദേശം പാർട്ടിക്ക് ശേഷം രണ്ടാം സ്ഥാനത്താണ് തൃണമൂൽ. കഴിഞ്ഞ വർഷം തൃണമൂലിന് 184.08 കോടി രൂപ സംഭാവനയായി ലഭിച്ചു. സ്ഥിര നിക്ഷേപങ്ങൾക്ക് പലിശയായി 33.685 കോടി രൂപയും ലഭിച്ചു. 2023-24 സാമ്പത്തിക വർഷത്തിൽ ടിഎംസിക്ക് 646.293 കോടി രൂപ ലഭിച്ചിരുന്നു. സുപ്രീം കോടതി ഇലക്ടറൽ ബോണ്ടുകൾ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കുന്നതുവരെ, 2019 ഏപ്രിൽ മുതൽ 2024 ജനുവരി വരെ 1,609.5 കോടി രൂപയാണ് മമത ബാനർജിയുടെ പാർട്ടിക്ക് കിട്ടിയത്. 2025-26 സാമ്പത്തിക വർഷത്തെ വരുമാന കണക്ക് ഇതുവരെ പുറത്തുവന്നിട്ടില്ല.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments