Breaking News

*സുഗതന്റെ ഹാജറിനെ ചൊല്ലി കയ്യേറ്റം” തിരുവനന്തപുരം കോർപ്പറേഷനിൽ തമ്മിൽത്തല്ലി ബിജെപി – യുഡിഎഫ് അംഗങ്ങൾ*

തിരുവനന്തപുരം : ബിജെപി കൗൺസിലർ സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷനിൽ പ്രതിപക്ഷ പ്രതിഷേധം. കഴിഞ്ഞ ദിവസം ഉണ്ടായ സംഘർഷത്തിൽ പരുക്കേറ്റ കൗൺസിലർമാരെ ആംബുലൻസിലാണ് നഗരസഭയിൽ എത്തിച്ചത്. കാട്ടായിക്കോണം കൗൺസിലർ സിന്ധു ശശി ഉൾപ്പെടെയുള്ള മൂന്ന് കൗൺസിലർമാരെയാണ് ആംബുലൻസിൽ നഗരസഭയിൽ എത്തിച്ചത്.

ഇതിനിടെ ഹാജറിനെ ചൊല്ലി ബിജെപിയും യുഡിഎഫും സംഘർഷത്തിൽ ഏർപ്പെട്ടു. സുഗതന്റെ ഹാജറിൽ അസ്വാഭാവികത ചൂണ്ടിക്കാട്ടി കൗൺസിലർ കെ ശബരിനാഥൻ രംഗത്തെത്തിയിരുന്നു. ഇതിനെ എതിർത്ത് ബിജെപി കൗൺസിലർ ചെമ്പഴന്തി ഉദയൻ രംഗത്തെത്തി. തുടർന്ന് ഇരു നേതാക്കൾക്കും തമ്മിൽ കയ്യാങ്കളിൽ ഏർപ്പെടുകയായിരുന്നു. ചെമ്പഴന്തി ഉദയൻ ശബരിനാഥന്റെ മുഖത്ത് അടിക്കുകയായിരുന്നു. കൗൺസിലർ ഷേർളിക്കും ചെമ്പഴന്തി ഉദയന്റെ മർദ്ദനമേറ്റു. 

ഹാജര്‍ രജിസ്റ്ററിനായി ബിജെപി, എല്‍ഡിഎഫ് കൗണ്ടസിലര്‍മാര്‍ പിടിവലിയുണ്ടായി. രജിസ്റ്റര്‍ കീറാനും ശ്രമം നടന്നു. കോർപ്പറേഷൻ പരിസരത്ത് വൻ പൊലീസ് സന്നാഹമാണ്.
ശബരി നാഥിനെ മർദ്ദിക്കുന്നതിനിടയിലാണ് മർദ്ദനമേറ്റത്.നഗരസഭയിൽ വീൽ ചെയറിൽ എത്തിയ എൽ ഡി എഫ് കൗൺസിലർമാരുടെ പ്രതിഷേധം നടക്കുകയാണ്. മന്ത്രി കെ എം ഷാജിയെ തിരുവനന്തപുരം കോര്പറേഷന് അഭിനന്ദിച്ചിരുന്നു. ഷാജിയുടെ പ്രതികരണം പ്ലേ ചെയ്ത് മേയർ.യോഗ അജണ്ടയിലെ എല്ലാ തീരുമാനങ്ങളും പാസ്സ് ആക്കിയതായി അറിയിച്ചുകൊണ്ട് മേയർ യോഗം പിരിച്ചു വിട്ടു.ഹാജര്‍ രജിസ്റ്ററില്‍ ആര്‍ സുഗതന് ഇന്ന് ഒപ്പിട്ടില്ലെങ്കിൽ കൂടുതൽ കുരുക്കാകും. 

തുടർച്ചയായി രണ്ട് യോഗങ്ങളിൽ സുഗതൻ ഹാജറാകാത്ത സ്ഥിതി ആകും. അത് ഒഴിവാക്കാന് ഹാജർ ബുക്ക് പിടിച്ചു വാങ്ങി എന്നാണ് യുഡിഎഫ് വിശദീകരിക്കുന്നത്.മൂന്ന് യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ അയോഗ്യനാകും. അതേസമയം, ബിജെപി കൗൺസിലർ ചെമ്പഴന്തി ഉദയനെതിരെ യുഡിഎഫ് രംഗത്തെത്തി. ചെമ്പഴന്തി ഉദയന്‍ വനിതാ അംഗങ്ങളെ കയ്യേറ്റം ചെയ്തെന്നും മിനുട്സ് പിടിച്ചു വാങ്ങാൻ ശ്രമിച്ചെന്നമാണ് പരാതി. വിദ്യാഭ്യാസ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാനാണ് ഉദയന്‍.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments