Breaking News

മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് – അഞ്ചാം വാർഡ് ഗ്രാമസഭ ചേർന്നു

കാസർഗോഡ്  : മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡിന്റെ ഗ്രാമസഭ 2026 ജൂൺ 13-ന് ഉച്ചയ്ക്ക് 2.00 മണിക്ക് മജൽ മദ്റസയിൽ വെച്ച് നടന്നു.
യോഗത്തിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അസ്മീന ഷാഫി അധ്യക്ഷത വഹിച്ചു. ഗ്രാമസഭ കൺവീനറും അഞ്ചാം വാർഡ് മെമ്പറുമായ അർഫാന നജീബ് സ്വാഗതം ആശംസിച്ചു.
ഗ്രാമസഭയിൽ പ്രധാനമായും മൂന്ന് അജണ്ടകളാണ് ചർച്ച ചെയ്തത്:

1. 2026-27 വാർഷിക പദ്ധതിയിലെ കുടുംബ/വ്യക്തിഗത ആനുകൂല്യ പദ്ധതികൾക്കുള്ള ഗുണഭോക്താക്കളെ അംഗീകരിക്കൽ.
2. മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ സംബന്ധിച്ച കാര്യങ്ങൾ.
3. കുടുംബശ്രീയുമായി ബന്ധപ്പെട്ട വിഷയങ്ങൾ.

അജണ്ട ചർച്ചകളുടെ ഭാഗമായി കൃഷി പദ്ധതികളെക്കുറിച്ച് കൃഷി ഓഫീസർ മുരളി വിശദീകരണം നൽകി. ഭവന പദ്ധതികളെക്കുറിച്ച് വി.ഇ.ഒ. രതീഷ് സംസാരിച്ചു. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഓവർസിയർ ഷംസു അവതരിപ്പിച്ചു. പട്ടികജാതി വികസന വകുപ്പിന്റെ പദ്ധതികളെക്കുറിച്ച് എസ്.സി. പ്രൊമോട്ടർ ചൈത്ര വിശദീകരിച്ചു. പഞ്ചായത്തിൽ നടപ്പിലാക്കുന്ന ഏകദേശം 28 ഓളം പദ്ധതികളെക്കുറിച്ച് പഞ്ചായത്ത് സെക്രട്ടറി മനുപ്രസാദ് സംസാരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലീലക്ക ആശംസകൾ അർപ്പിച്ചു.
യോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മാഷിദ മുഹമ്മദ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫൗസിയ സൈനുദ്ദീൻ, വാർഡ് മെമ്പർമാരായ അമീർ മഠം, ധർമപാൽ, സമീർ, ഷാഹിദ, പ്രമീള മജൽ, പഞ്ചായത്ത് ജീവനക്കാരായ അനീഷ്, ഇർഷാദ്, ഹരിത കർമ്മ സേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, അഞ്ചാം വാർഡിലെ ഗ്രാമസഭ അംഗങ്ങൾ,
ഗ്രാമസഭ co-ordinater സവിത, എന്നിവരും പങ്കെടുത്തു 

ഗ്രാമസഭയിൽ ഉയർന്നുവന്ന പ്രധാന ചർച്ചകൾ 
------------------------------------------------
1)മജൽ – ഉച്ചിർക്കര റോഡിന്റെ ശോചനീയാവസ്ഥ.
2)മജൽ ഡ്രൈനേജിന് കവറിംഗ് സ്ലാബ് സ്ഥാപിക്കുന്നതും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടികളും.
3)ജൽജീവൻ മിഷൻ പൈപ്പ് ലൈൻ എത്താത്ത പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്നങ്ങൾ.
4)മീത്തൽ മജൽ പാലത്തിന് കൈവരി സ്ഥാപിക്കൽ.
5(അർജാൽ – കല്ലൻകൈ റോഡിന്റെ റീ-ടാറിംഗ്.
6)മജൽ എസ്.സി. കോളനി കുടിവെള്ള പദ്ധതി.
7)മീത്തൽ മജൽ എസ്.സി. കോളനിയിലെ ബോർവെൽ അറ്റകുറ്റപ്പണി.
8)ഭിന്നശേഷിക്കാർക്കുള്ള മുച്ചക്ര സ്കൂട്ടർ അനുവദിക്കണമെന്ന ആവശ്യം.
9)വീട് അറ്റകുറ്റപ്പണികൾക്കായുള്ള അപേക്ഷകൾ.

ഗ്രാമസഭയിൽ ഉയർന്നുവന്ന ആവശ്യങ്ങളിൽ മീത്തൽ മജൽ കൈവരിപ്പാലം, മജൽ ഡ്രൈനേജ് നവീകരണം, അർജാൽ – കല്ലൻകൈ റോഡ് റീ-ടാറിംഗ്, മജൽ എസ്.സി. കോളനി കുടിവെള്ള പദ്ധതി എന്നിവയ്ക്കായി വാർഡ് മെമ്പർ മുൻകൈയെടുത്ത് ഓവർസിയറെ കൊണ്ട് എസ്റ്റിമേറ്റുകൾ തയ്യാറാക്കിയിട്ടുണ്ടെന്നും യോഗത്തിൽ അറിയിച്ചു.

ഗ്രാമസഭ യോഗത്തിൽ വെച്ച് നമ്മുടെ പഞ്ചായത്തിലെ ഷാഹ്‌മ അബ്ദുള്ള ക്ക് ആദരവ് നൽകി സിംഗപ്പൂരിലെ നന്യാങ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും ജർമ്മനിയിലെ
സ്റ്റട്ട്ഗാർട്ടിൽ അന്താരാഷ്ട്ര അക്കാദമിക് എക്സ്ചേഞ്ച് പ്രോഗ്രാമും
പൂർത്തിയാക്കിയ മൾട്ടി-ഡിസിപ്ലിനറി ആർട്ടിസ്റ്റും ക്രിയേറ്റീവ് ഡിസൈനറുമാണ് ഷഹ്മ അബ്ദുള്ളക്ക് മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്തിന്റെ സ്നേഹോപഹാരം നൽകി 

അവസാനമായി പ്രമീള മജൽ നന്ദി രേഖപ്പെടുത്തി. ഗ്രാമത്തിന്റെ വികസനത്തിനും ജനക്ഷേമത്തിനുമായി വിവിധ നിർദേശങ്ങളും ആവശ്യങ്ങളും അവതരിപ്പിച്ചുകൊണ്ട് ഗ്രാമസഭ സമാപിച്ചു.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments