മൊഗ്രാൽ ജിവി എച്ച്എസ്എസ്: ഹൈസ്കൂൾ വിഭാഗത്തിൽ പ്രധാനാദ്ധ്യാപകനില്ല. ഉള്ള അധ്യാപകർ സെൻസസ് ഡ്യൂട്ടിയിലും. വിദ്യാർത്ഥികളുടെ ചേരിതിരിഞ്ഞുള്ള അടി നിത്യ സംഭവം, കഴിഞ്ഞദിവസം പോലീസെത്തി നിയന്ത്രിച്ചു,10 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ.
മൊഗ്രാൽ : മൊഗ്രാൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ ഒരുമാസത്തോളമായി പ്രധാനാധ്യാപകനി ല്ലാത്തത് സ്കൂളിലെ അച്ചടക്കത്തേയും, ദൈനംദിന പ്രവർത്തനങ്ങളേയും ബാധിക്കുന്നതായി പരാതി.പ്രധാനാ ധ്യാപകന് പുറമെ യുപി,എൽപി, ഹൈസ്കൂൾ ക്ലാസുകളിലെ നിരവധി അധ്യാപകർ സെൻസസ് ഡ്യൂട്ടിയിലായതോടെ സ്കൂളിന് നാഥനില്ലാത്ത അവസ്ഥയായി.
കഴിഞ്ഞദിവസം പത്താം ക്ലാസിലെ മുഴുവൻ ഡിവിഷനിലെയും കുട്ടികൾ സ്കൂൾ കൗബൗണ്ടിനകത്ത് ചേരിതിരിഞ്ഞ് അടിയുണ്ടാക്കിയത് വലിയ സംഘർഷത്തിന് കാരണമായിരുന്നു. അധ്യാപകർക്കും, പിടിഎയ്ക്കും നിയന്ത്രിക്കാൻ കഴിയാതെ വന്നപ്പോൾ സ്കൂൾ അധികൃതർ കുമ്പള പോലീസിന്റെ സഹായം തേടുകയായിരുന്നു. പോലീസെത്തി വിദ്യാർത്ഥികളെ വിരട്ടിയോടിച്ചു സംഘർഷം നിയന്ത്രണ വിധേയമാക്കി. സംഘർഷത്തിലേർപ്പെട്ട വിദ്യാർത്ഥികളാരും പരാതി നൽകാൻ മുന്നോട്ട് വന്നതുമില്ല.ഇതേ തുടർന്ന് സ്കൂൾ അധികൃതരും, പിടിഎയും ചേർന്ന് സംഘർഷത്തിലേർപ്പെട്ട കണ്ടാൽ അറിയാവുന്ന പത്തോളം വിദ്യാർഥികളെ 5 ദിവസത്തേക്ക് സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു.
ജില്ലയിൽ വിവിധ സ്കൂളുകളിൽ റാഗിംഗ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനിട യിലാണ് സ്കൂളുകളിൽ നാഥനില്ലാത്ത അവസ്ഥയും, അച്ചടക്കമില്ലായ്മയും റിപ്പോർട്ട് ചെയ്യുന്നത് പിടിഎയ്ക്ക് തലവേദനയായിട്ടുണ്ട്.പഠിപ്പിക്കാൻ അധ്യാപകരില്ലാത്ത സമയത്ത് വിദ്യാർത്ഥികൾ ക്ലാസ്സിൽ നിന്ന് പുറത്തിറങ്ങുന്ന അവസ്ഥയുണ്ട്.ഇത് ചേരിതിരിഞ്ഞുള്ള അടിക്ക് കാരണമാകുന്നുവെ ന്നാണ് പറയുന്നത്.
സംസ്ഥാനത്ത് സർക്കാർ സ്കൂളുകളിൽ 4,200 ഓളം അധ്യാപക തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നുണ്ട്.ഇതിൽ കൂടുതലും എൽ പി,യു പി,ഹൈസ്കൂൾ വിഭാഗത്തിലാണ്. ഇതിനിടയിലാണ് ഉള്ള അധ്യാപകർക്ക് സെൻസസ് ഡ്യൂട്ടിയും. പ്രധാനാധ്യാപക നിയമനം വൈകുന്നത് സ്കൂൾ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ടെന്ന് പിടിഎ ഭാരവാഹികൾ പറയുന്നുമുണ്ട്. വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പ് അധി ക്രതരുടെ അടിയന്തിര ഇടപെടൽ വേണമെന്നാണ് പിടിഎയുടെ വാദം.
ഫോട്ടോ:മൊഗ്രാൽ ഗവർമെന്റ് വൊ ക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments