Breaking News

*മലബാർ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം; 120 അധിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ് ; പാലക്കാട്, മലപ്പുറം, കാസർ​ഗോഡ്, കോഴിക്കോട് എന്നീ നാല് ജില്ലകളിലാണ് അധിക ബാച്ചുകൾ അനുവദിച്ചിരിക്കുന്നത്*

മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിനായി അധിക ബാച്ച് അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി. 120 അധിക ബാച്ചുകളാണ് അനുവദിച്ചിരിക്കുന്നത്. 117 സ്കൂളുകളിലാണ് അധിക ബാച്ച്.

പാലക്കാട്, മലപ്പുറം, കാസർ​ഗോഡ്, കോഴിക്കോട് എന്നീ നാല് ജില്ലകളിലാണ് അധിക ബാച്ചുകൾ അനുവദിച്ചിരിക്കുന്നത്.

ഇതുപ്രകാരം പാലക്കാട് (30), മലപ്പുറം (60), കോഴിക്കോട് (20), കാസർ​ഗോഡ് (10) എന്നിങ്ങനെയാണ് താൽക്കാലിക അധിക ബാച്ചുകൾ. ഒരു ബാച്ചിൽ 60 വിദ്യാർഥികൾക്കാണ് പ്രവേശനം. ഇതുപ്രകാരം ഈ ജില്ലകളിൽ അധികമായി 7,200 വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments