Breaking News

*കാസർകോട് റെയിൽവേ സ്റ്റേഷനിലെ പാഴ്സൽ സർവീസ് നിർത്തലാക്കാനുള്ള നീക്കം പിൻവലിക്കണം –കല്ലട്ര മാഹിൻ എംഎൽഎ.*

കാസർകോട് : കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ഇൻവേർഡ്, ഔട്ട്‌ വേർഡ് പാഴ്സൽ സർവീസുകൾ ജൂലൈ 25 മുതൽ പൂർണ്ണമായും നിർത്തലാക്കാനുള്ള ദക്ഷിണ റെയിൽവേ യുടെ തീരുമാനം പ്രതിഷേധാർഹവും ജനദ്രോഹപരവു മാണെന്ന് കല്ലട്ര മാഹിൻ എംഎൽഎ. പറഞ്ഞു. ജൂലൈ 21-ന് പുറപ്പെടുവിച്ച 'അഡ്വാൻസ് റേറ്റ്സ് നോട്ടിഫിക്കേഷൻ (No. 07 of 2026 / Coaching No. 33/2026)' അടിയന്ത രമായി പിൻവലിക്കണ മെന്ന് അദ്ദേഹം റെയിൽവേ അധികൃത രോട് ആവശ്യപ്പെട്ടു.

വർഷത്തിൽ 49.70 കോടി രൂപയിലധികം വരുമാനം നൽകുന്ന, ദക്ഷിണ റെയിൽവേ യിലെ തന്നെ പ്രധാന പ്പെട്ട ജില്ലാ ആസ്ഥാന സ്റ്റേഷനുകളിലൊന്നായ കാസർകോടിനോട് കാണിക്കുന്ന ഈ വിവേചനം യാതൊരു ന്യായീകരണവുമില്ലാത്തതാണ്. കേന്ദ്ര സർക്കാരിന്റെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി യിൽ  ഉൾപ്പെടുത്തി കോടികൾ ചെലവഴിച്ച് അന്താരാഷ്ട്ര നിലവാര ത്തിലേക്ക് വികസിപ്പി ക്കുന്ന ഒരു സ്റ്റേഷനിൽ നിന്ന് അടിസ്ഥാന സേവനമായ പാഴ്സൽ ഗതാഗതം നിർത്തലാ ക്കുന്നത് തികച്ചും പരസ്പരവിരുദ്ധവും വികസന കാഴ്ചപ്പാടിന് നിരക്കാത്തതുമാണ്.

കാസർകോട് ജില്ലയിലെ നൂറുകണക്കിന് വിദ്യാർ ത്ഥികൾ, സർക്കാർ- സ്വകാര്യ ജീവനക്കാർ എന്നിവർ ഇരുചക്ര വാഹനങ്ങളും മറ്റ് അവശ്യ സാധനങ്ങളും കടത്താൻപ്രധാനമായും ആശ്രയിക്കുന്നത് ഈ പാഴ്സൽ കേന്ദ്രത്തെ യാണ്. സർവീസ് നിർത്തലാക്കുന്നതോടെ ഇവർ മംഗലാപുര ത്തെയോ കണ്ണൂരിനെ യോ ആശ്രയിക്കേണ്ടി വരുന്നത് കടുത്ത ദുരിതമുണ്ടാക്കും. കൂടാതെ, പ്രദേശത്തെ വ്യാപാരികൾ,കർഷകർ, ചെറുകിട വ്യവസായ ങ്ങൾ എന്നിവരുടെ പ്രധാന ചരക്ക് നീക്കത്തെ ഇത് ബാധിക്കുകയും റോഡ് മാർഗ്ഗമുള്ളചെലവേറിയ ഗതാഗതത്തിലേക്ക് ഇവർ മാറേണ്ടി വരുന്നത് സാധനങ്ങളു ടെ വിലക്കയറ്റത്തിന് വഴിവെക്കുകയും ചെയ്യും.ജൂലൈ 21-ന് ഉത്തരവിറക്കി ജൂലൈ 25 മുതൽ നടപ്പിലാ ക്കാൻ തീരുമാനിക്കു ന്നത് വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ബദൽ മാർഗ്ഗങ്ങൾ കണ്ടെത്താൻ പോലും സമയം നൽകാതെ യുള്ള തികച്ചും ഏക പക്ഷീയമായനീക്കമാണ്.പാഴ്സൽ സർവീസ് നിർത്തിവെക്കാനുള്ള നീക്കത്തിൽ നിന്ന് റെയിൽവേ അടിയന്തര മായി പിന്മാറണമെന്നും, അമൃത് ഭാരത് പദ്ധതി യുടെ ഭാഗമായി പാഴ്സൽ കൈകാര്യം ചെയ്യാനുള്ള അടിസ്ഥാന സൗകര്യ ങ്ങളും ജീവനക്കാരുടെ എണ്ണവും വർദ്ധിപ്പി ക്കുകയാണ് വേണ്ട തെന്നും ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി, ദക്ഷിണ റെയിൽവേ ജനറൽ മാനേജർ, പാലക്കാട് ഡി.ആർ.എംഎന്നിവർക്ക് കത്തയച്ചതായി എം.എൽ.എഅറിയിച്ചു. ജനങ്ങളുടെ യാത്രാ- വ്യാപാര ആവശ്യങ്ങളെ തടസ്സപ്പെടുത്തുന്ന ഈ തീരുമാനം പുനഃപരിശോ ധിച്ചില്ലെങ്കിൽ ശക്ത മായ ബഹുജന പ്രക്ഷോഭങ്ങൾക്ക് നേതൃത്വംനൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments