*യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനം ഇന്ന് മുതൽ അൽഹിന്ദ് വഴി**അപ്പോയിന്റ്‌മെന്റിന് പുതിയ സൈറ്റ്, 16 കേന്ദ്രങ്ങളിൽ സേവനം*
അബൂദാബി : യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനം ഇന്ന്മു തൽ അൽഹിന്ദ് കേന്ദ്രങ്ങൾ വഴി. സുപ്രീംകോടതി നിർദേശപ്രകാരമാണ് തീരുമാനം. എംബസിയും കോൺസുലേറ്റും നേരിട്ട് അപേക്ഷ സ്വീകരിക്കുന്നത് ഇതോടെ നിർത്തിവെച്ചു. സേവനങ്ങൾക്ക് അപ്പോയിന്റ്‌മെന്റ് എടുക്കാൻ പുതിയ വെബ്‌സൈറ്റും പ്രഖ്യാപിച്ചു.
പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേ
ഷൻ സേവനങ്ങൾക്ക് consularsevainuae.com എന്ന വെബ്‌സൈറ്റ് വഴിയാണ് ഇനി അപ്പോയിന്റ്‌മെന്റ് എടുക്കേണ്ടത്. രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെ അപ്പോയിന്റ്‌മെന്റ് എടുക്കാൻ സൗകര്യമുണ്ടാകും.
യുഎഇയുടെ വിവിധ എമിറേറ്റുകളിലെ അൽഹിന്ദ് ഗ്ലോബൽ കേന്ദ്രങ്ങൾ വഴിയാണ് സേവനങ്ങൾക്ക് അപേക്ഷ സമർപ്പിക്കേണ്ടത്. ഇതിനായി 16 കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. അപ്പോയിന്റ്‌മെന്റ് സമയത്തിന് 15 മിനിറ്റ് മുമ്പാണ് സേവനകേന്ദ്രങ്ങളിലേക്ക് പ്രവേശനം അനുവദിക്കുക. രാവിലെ എട്ട് മുതൽ വൈകുന്നേരം ആറ് വരെ ഈ കേന്ദ്രങ്ങളിൽ അപേക്ഷ നൽകാനാകും.
ജൂലൈ ഒന്ന് മുതൽ പുതുക്കിയ പാസ്‌പോർട്ട് സേവന നിരക്കാണ് ഇവിടെ ഈടാക്കുക. 19 ദിർഹം സർവീസ് ചാർജും അധികം ഈടാക്കും. ഫോം പൂരിപ്പിക്കൽ, ഫോട്ടോഗ്രാഫ്, ടൈപ്പിങ്, കൊറിയർ, ഫോട്ടോകോപ്പി തുടങ്ങി അവശ്യ സേവനങ്ങൾ ഉൾപ്പെടെയാണ് ഈ സർവീസ് ചാർജെന്ന് അബൂദബി ഇന്ത്യൻ എംബസി അറിയിച്ചു.
തൽകാൽ പാസ്‌പോർട്ട്, നവജാത ശിശുക്കൾക്കുള്ള പാസ്‌പോർട്ട്, 60 വയസ് പിന്നിട്ടവർക്കുള്ള പാസ്‌പോർട്ട്, എമർജൻസി സർട്ടിഫിക്കറ്റ് എന്നിവക്ക് അപ്പോയിന്റ്‌മെന്റില്ലാതെ സേവനകേന്ദ്രങ്ങളിൽ നേരിട്ട് എത്താമെന്നും എംബസി അറിയിച്ചു.
സേവനങ്ങൾ തടസപ്പെടാതിരിക്കാൻ തൽകാലത്തേക്ക് പുതിയ ഏജൻസിയെ സർവീസ് ഏൽപ്പിക്കണമെന്ന സുപ്രീംകോടതിയുടെ നിർദേശത്തിന് പിന്നാലെയാണ് അൽഹിന്ദിന് സേവനം കൈമാറിയത്. മൂന്നുമാസത്തിനകം പുതിയ ഏജൻസിയെ കണ്ടെത്താൻ ടെൻഡർ നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments