Breaking News

ദേശീയപാത സർവീസ് റോഡിന് അപകട ഭീഷണി ഉയർത്തിയ കല്ലങ്കൈ സ്കൂൾ കെട്ടിടം പൊളിച്ചു മാറ്റി തുടങ്ങി.

കല്ലങ്കൈ : ദേശീയപാത നിർമ്മാണത്തെ തുടർന്ന് മണ്ണ് നീക്കം ചെയ്തത് കാരണം കഴിഞ്ഞ മൂന്ന് വർഷമായി ദേശീയപാത സർവീസ് റോഡിന് ഭീഷണി ഉയർത്തിയിരുന്ന കല്ലങ്കൈ എ എൽ പി (അൺ എയ്ഡഡ്)സ്കൂൾ കെട്ടിടം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ ഉത്തരവിനെ തുടർന്ന് പൊളിച്ചുമാറ്റിത്തുടങ്ങി.

ഒരാഴ്ച മുമ്പാണ് ജില്ലാ കലക്ടറുടെ നിർദ്ദേശത്തെ തുടർന്ന് ആർടിഒ സംഭവസ്ഥലം സന്ദർശിച്ച് സ്കൂൾ കെട്ടിടം പൊളിച്ചു മാറ്റണമെന്ന് ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. അപകട ഭീഷണിയെ തുടർന്ന് ഇടുങ്ങിയ സർവ്വീസ് റോഡിൽ ബാരിക്കേഡ് വെച്ച് നിർമ്മാണ കമ്പനി അധികൃതർ ഗതാഗതം നിയന്ത്രിച്ചത് ഗതാഗത തടസ്സത്തിനും കാരണമായിരുന്നു. 

മണ്ണിടിച്ചിൽ മൂലം കല്ലങ്കൈ സർവീസ് റോഡിലേക്ക് വീഴാൻ പാകത്തിൽ സ്കൂൾ കെട്ടിടം, ട്രാൻസ്ഫോർമറിനും,വൈദ്യുതി പോസ്റ്റിനും കൂടി ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഏതാനും ദിവസം മുമ്പ് ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം എംഎസ് ബിജു കുമാറിന്റെ നേതൃത്വത്തിലുള്ള ആർഡിഒ അധികൃതർ സംഭവസ്ഥലം സന്ദർശിച്ച് അപകടാവസ്ഥയിലുള്ള സ്കൂൾ കെട്ടിടം പൊളിച്ചുമാറ്റേണ്ടതുണ്ടെന്ന് കാണിച്ചു കലക്ടർക്ക് റിപ്പോർട്ട് നൽകിയത്.പൊളിച്ചു മാറ്റാൻ തുടങ്ങിയതോടെ നാട്ടുകാരുടെയും അതുവഴി നടന്നു പോകുന്ന വിദ്യാർത്ഥികളുടെയും, കാൽനടയാത്രക്കാരുടെയും നെഞ്ചിടിപ്പിന് പരിഹാരമായി.

 ഓടുമേഞ്ഞ സ്കൂൾ കെട്ടിടത്തിൽ ക്ലാസുകൾ പ്രവർത്തിക്കുന്നില്ലെങ്കിലും കെട്ടിടത്തിന് തൊട്ടടുത്തു കൂടെ നടന്നു പോകുന്ന വിദ്യാർത്ഥികൾ അടക്കമുള്ള നിരവധി പേർക്കും,സർവ്വീസ് റോഡിലൂടെ കടന്ന് പോകുന്ന വാഹനങ്ങൾക്കും കെട്ടിടം ഭീഷണി ഉയർത്തിയിരുന്നു.ഇത് നാട്ടുകാർ ജനപ്രതിനിധികളേയും, ബന്ധപ്പെട്ടവരെയും അറിയിച്ചതിനെ തുടർന്നാണ് ആർഡിഒ നിർദ്ദേശപ്രകാരംപൊളിച്ചു മാറ്റാൻ ജില്ലാ കലക്ടർ നിർദ്ദേശം നൽകിയത്.
ഫോട്ടോ:കല്ലങ്കൈ സർവീസ് റോഡിൽ മണ്ണിടിച്ചിൽ മൂലം അപകട ഭീഷണി ഉയർത്തി നിൽക്കുന്ന സ്കൂൾ കെട്ടിടം പൊളിച്ചുമാറ്റി തുടങ്ങിയപ്പോൾ.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments