1960 മുതൽ 2025 വരെയുള്ള കാലഘട്ടത്തിൽ ചേന്ദമംഗല്ലൂർ ഹോസ്റ്റലിൽ താമസിച്ച് യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി ക്ലാസുകളിൽ പഠിച്ച പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം 'ഹൊസ്റ്റാൾജിയ@cmr'-ന്റെ സ്വാഗതസംഘം ഓഫീസ് പ്രവർത്തനമാരംഭിച്ചു.
ചേന്ദമംഗല്ലൂർ: 1960 മുതൽ 2025 വരെയുള്ള കാലഘട്ടത്തിൽ ചേന്ദമംഗല്ലൂർ ഹോസ്റ്റലിൽ താമസിച്ച് യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി ക്ലാസുകളിൽ പഠിച്ച പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം 'ഹൊസ്റ്റാൾജിയ@cmr'-ന്റെ സ്വാഗതസംഘം ഓഫീസ് പ്രവർത്തനമാരംഭിച്ചു.
ഓഗസ്റ്റ് 8 ശനിയാഴ്ച ചേന്ദമംഗല്ലൂർ ഇസ്ലാഹിയ ക്യാമ്പസിലാണ് പൂർവ്വ വിദ്യാർത്ഥി സംഗമം നടക്കുന്നത്. സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗവും ഹോസ്റ്റൽ പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ. പി.വി. അലി മുബാറക്ക് നിർവഹിച്ചു.
ചടങ്ങിൽ ഇസ്ലാഹിയ അസോസിയേഷൻ പ്രസിഡന്റ് സുബൈർ കൊടപ്പന, അഡ്‌വൈസറി കൗൺസിൽ ചെയർമാൻ ഒ അബ്‌ദുറഹ്‌മാൻ, കൗൺസിലർ ബനൂജ.വി, അസോസിയേഷൻ സെക്രട്ടറി ശഫീഖ് മാടായി, ഹോസ്‌റ്റൽ മുൻ വാർഡൻ ടി.കെ. അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു. ഹൊസ്റ്റാൾജിയ@CMR ജനറൽ കൺവീനർ പി.കെ. അബ്ദുറസാഖ് സ്വാഗതവും സംഘാടക സമിതി കൺവീനർ എ.പി. നസീം നന്ദിയും പറഞ്ഞു.
ആറ് പതിറ്റാണ്ടിലേറെയുള്ള ഹോസ്റ്റൽ ജീവിതത്തിന്റെ ഓർമ്മകളും സൗഹൃദങ്ങളും പുതുക്കുന്നതിനായി സംഘടിപ്പിക്കുന്ന ഈ സംഗമത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുക്കും.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments