അമിത മാനസിക സമ്മർദം: മെഡിക്കൽ പ്രതിനിധിയുടെ മരണത്തിൽ സമഗ്ര അന്വോഷണം വേണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ മെഡിക്കൽ സെയിൽസ് റപ്രസൻ്റേറ്റീവ്സ് അസ്സോസിയേഷൻ (ബി. എം.എസ്.ആർ.എ) കാസറഗോഡ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ചും ധർണ്ണയും നടത്തി
കാസറഗോഡ് : അബോട്ട് ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ മെഡിക്കൽ റപ്രസൻ്റേറ്റീവ് ആയി ജോലി ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശിയായ മിഥുന്റെ മരണവുമായി ബന്ധപ്പെട്ട സംഭവത്തിൽ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് ബി.എം.എസ്.ആർ.എ സംസ്ഥാന ജനറൽ സെക്രട്ടറി ഉപേന്ദ്രൻ കെ ആവശ്യപ്പെട്ടു.
മിഥുന്റെ മരണത്തിന് മുമ്പ് ജോലിസ്ഥലത്തെ അമിത മാനസിക സമ്മർദവും തൊഴിൽ സാഹചര്യങ്ങളും സംബന്ധിച്ച് വിവിധ ആരോപണങ്ങൾ ഉയർന്നിരുന്നു. സംഭവത്തിന്റെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്താൻ ബന്ധപ്പെട്ട എല്ലാ വശങ്ങളും വിശദമായി അന്വേഷിക്കണമെന്നും, തൊഴിലാളികളുടെ അവകാശങ്ങളും മാനസികാരോഗ്യവും സംരക്ഷിക്കുന്നതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഫാർമസ്യൂട്ടിക്കൽ മേഖലയിലെ ജീവനക്കാർ നേരിടുന്ന ജോലിഭാരം, ലക്ഷ്യാധിഷ്ഠിത സമ്മർദം, മാനേജ്മെന്റ് രീതികൾ എന്നിവയെക്കുറിച്ച് സമഗ്ര പഠനം നടത്തണമെന്നും ആവശ്യപ്പെട്ടു.
ജോലിസ്ഥലങ്ങളിൽ ജീവനക്കാരുടെ മാനസികാരോഗ്യത്തിന് കൂടുതൽ പ്രാധാന്യം നൽകുകയും, പരാതികൾ സുരക്ഷിതമായി അറിയിക്കാനുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും വേണമെന്നും ആവശ്യപ്പെട്ടു. മിഥുന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുന്നതിനും സംഭവത്തിൽ സുതാര്യമായ അന്വേഷണം നടത്തി ഉത്തരവാദിത്തം നിർണയിക്കുന്നതിനും ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് നിവേദനം സമർപ്പിച്ചു. ധർണ്ണയ്ക്ക് മുന്നോടിയായി കാസറഗോഡ് ഗവൺമെൻ്റ് കോളേജിനു മുന്നിൽ നിന്നും പ്രകടനം ആരംഭിച്ചു. BMS ജില്ലാ സെക്രട്ടറി കെ.വി ബാബു, ജോയിൻ്റ് സെക്രട്ടറിമാരായ ദിനേശ് പി, ഹരീഷ് സിദ്ധിബയൽ, ബി എം എസ് കാസറഗോഡ് മേഖലാ സെക്രട്ടറി ബാബുമോൻ ചെങ്കള എന്നിവർ ധർണ്ണയ്ക്ക് പിന്തുണ അറിയിച്ച് സംസാരിച്ചു. BMSRA സംസ്ഥാന സെക്രട്ടറി മനേഷ് ബി ,ജില്ലാ ഭാരവാഹികളായ
അരുൺ ബി, രവിപ്രസാദ് എസ്, ഭരത് രാജ്, യോഗീഷ് കെ, അനിൽ കുമാർ, വിക്കിൽ ഭാസ്, നിഖിൽ നാരായൺ എന്നിവർ മാർച്ചിന് നേതൃത്വം നൽകി
BMSRA ജില്ലാ സെക്രട്ടറി ശരത് കുമാർ കെ. എസ് സ്വാഗതം പറഞ്ഞു. BMSRA ജില്ലാ പ്രസിഡൻ്റ് തേജസ് കെ അധ്യക്ഷനായി.
ജില്ലാ കമ്മറ്റിയംഗം ശ്രീനാഥ് പായിച്ചാൽ നന്ദി രേഖപ്പെടുത്തി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments