*കുമ്പളയിൽ ഫുട്ബോൾ കളിക്കിടെ റഫറി കുഴഞ്ഞുവീണു മരിച്ചു*
കുമ്പള: ഫുട്ബോൾ കളിക്കിടെ റഫറി കുഴഞ്ഞുവീണു മരിച്ചു.ഉളുവാർ ബദ്രിയ മൻസിലിലെ അബ്ദുല്ലയുടെയും ഖദീജയുടെയും മകൻ ഹസ്സൻ ഉളുവാർ (46) ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം ഫുട്ബോൾ കളിയിൽ റഫറിയിങ് നടത്തുമ്പോൾ തല കറങ്ങി നിലത്ത് വീഴുകയായിരുന്നു. ഉടൻ കുമ്പള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും പിന്നീട് മരണം സംഭവിക്കുകയായി രുന്നു.മുസ്ലിംലീഗിന്റെയും സമസ്‌തയുടെയും സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: സമീറ. മകൾ: ഖദീജ അൻഫാ. സഹോദരങ്ങൾ: ഹുസൈൻ, മുഹമ്മദ്, സവാദ്, സുഹറ, സുബൈദ,അസ്‌മ, സുമയ്യ.സംസ്കാരം രാവിലെ 10 മണിക്ക് നടക്കും.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments