Breaking News

*1986-1991 കാലഘട്ടത്തിൽ ഉണ്ടായിരുന്ന അദ്ധ്യാപക അനധ്യാപകരുടെ ഒരു അനൗപചാരിക സംഗമം തയ്യബ് ഹാളിൽ രാവിലെ നടന്നു.*

ചേന്ദമംഗല്ലൂർ : ചേന്ദമംഗല്ലൂർ ഇസ്‌ലാഹിയ കോളേജിൽ 1986-1991 കാലഘട്ടത്തിൽ ഉണ്ടായിരുന്ന അദ്ധ്യാപക അനധ്യാപകരുടെ ഒരു അനൗപചാരിക സംഗമം തയ്യബ്  ഹാളിൽ രാവിലെ ആരംഭിച്ചു . അബ്ദുസ്സലാം മുണ്ടുമുഴിയുടെ പ്രാർത്ഥനക്കു ശേഷം പരിപാടിയുടെ കോ-ഓർഡിനേറ്റർ സി.കെ കുഞ്ഞി മുഹമ്മദ് പരിപാടിക്കെത്തിയവർക്കു സ്വാഗതം പറഞ്ഞു.ലീവ് കഴിഞ്ഞു പ്രവാസ ലോകത്തേക്ക് തന്നെ തിരിച്ചു പോവുന്ന ചിലരെക്കൂടി ഉൾക്കൊള്ളാനാണ് ധൃതിയിൽ ഒരു സംഗമം നടത്തേണ്ടി വന്നതെന്ന് അദ്ദേഹം സദസ്സിനെ ഓർമ്മിപ്പിച്ചു . ഇ.എൻ ഇബ്രാഹിം മൗലവി, ഹനീഫ മുഹമ്മദ്, മുഹമ്മദ് ഹസൻ ,എൻ.കെ റഹീം,റഹ്മത്തുന്നിസ ടീച്ചർ എം.കെ.മുഹമ്മദ് എൻ.കെ അസീസ്,ഷെയ്ഖ് മുഹമ്മദ്, എ.എഫ് മുഹമ്മദ് ബാഖവി,ടി.പി ഹസ്സൻ,അബു പത്തിരിയാൽ,അബുബക്കർ പുതുക്കുടി അബ്ദുൽ ഖാദർ കീഴ് പറമ്പു ,കോളേജ് പ്രിൻസിപ്പാൾ അബ്ദുൽ ഹഖ് എന്നിവർ അക്കാലത്തെ അനുഭവങ്ങളും ഇസ്‌ലാഹിയ ജീവിതത്തിൽ വരുത്തിയ മാറ്റവും സദസ്സിൽ വിശദീകരിച്ചു.ഇസ്‌ലാഹിയ അസോസിയേഷൻ പ്രസിഡന്റ് കൂടിയായ സുബൈർ കൊടപ്പന, കോളേജിന്റെ വർത്തമാന കാല ചിത്രവും ഭാവിയിൽ ലക്‌ഷ്യം വെക്കുന്ന പദ്ധതികളും സദസ്സിന്റെ മുമ്പിൽ അവതരിപ്പിച്ചു.അക്കാലത്തെ പ്രഗത്ഭരായ അധ്യാപകരെക്കൂടി ഉൾപ്പെടുത്തി മറ്റൊരു പരിപാടി നടത്താൻ തീരുമാനിച്ചു  നാസർ ചാലക്കലിന്റെ നന്ദി പ്രകാശനത്തോടെ ഉച്ചക്ക് തന്നെ പരിപാടി അവസാനിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments