Breaking News

*വഖ്ഫ് ബോർഡിലെ സുപ്രീംകോടതി വിധി: യുഡിഎഫ് സർക്കാരിൻ്റെ താൽപ്പര്യങ്ങൾക്കേറ്റ തിരിച്ചടി സിപിഎ ലത്തീഫ്.*

സംസ്ഥാന വഖ്ഫ് ബോർഡിന്റെ ഭരണ ചുമതല ജോയിന്റ് സെക്രട്ടറിയുടെ മേൽനോട്ടത്തിലായിരിക്കണമെന്ന ഹൈക്കോടതി വിധി നീക്കിയ സുപ്രീംകോടതി വിധി യുഡിഎഫ് സർക്കാരിന്റെ താല്പര്യങ്ങൾക്കേറ്റ തിരിച്ചടിയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ്  സിപിഎ ലത്തീഫ്  വാർത്താക്കുറിപ്പിൽ പറഞ്ഞു. സംസ്ഥാന വഖ്ഫ് ബോർഡിന് തടസ്സങ്ങൾ ഇല്ലാതെ പ്രവർത്തനം തുടരാമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായിട്ടുള്ള സുപ്രീംകോടതി ബെഞ്ച്  പറഞ്ഞിട്ടുണ്ട്. വംശീയ താൽപര്യത്തോടെ കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖ്ഫ് ഭേദഗതി ബിൽ സംബന്ധമായി സുപ്രീംകോടതിയിൽ വിവിധ കക്ഷികൾ ഹരജി നൽകിയിരിക്കുന്ന സന്ദർഭത്തിൽ തന്നെയാണ് കേരളത്തിൽ നിലവിലുള്ള വഖ്ഫ്  ബോർഡിനെതിരെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്  ഷോൺ ജോർജ് ഹൈക്കോടതിയിൽ  പൊതുതാൽപര്യ ഹരജി നൽകിയത്.  എന്നാൽ സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ  ഹരജിക്കാരന്റെ  വാദങ്ങളെ പിന്തുണയ്ക്കുന്ന  നിലപാടാണ് സ്വീകരിച്ചത്. സംസ്ഥാന സർക്കാർ സ്വീകരിച്ച  ന്യൂനപക്ഷ വഞ്ചനയുടെ പരിണത ഫലമായിട്ടാണ് സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് ഹൈക്കോടതി നിയന്ത്രണമേർപ്പെടുത്തിയത്. സുപ്രീംകോടതി വിധിപ്രസ്താവം  യുഡിഎഫ്- സംഘപരിവാർ  അവിശുദ്ധ കൂട്ടുകെട്ടിനും തിരിച്ചടിയായിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments