*ടീൻസ്പേസ്: വിസ്‌ഡം സ്റ്റുഡൻ്റ്സ് ജില്ലാ വിദ്യാർത്ഥി സംഗമം ഒക്ടോബർ 25ന്.*
കാസർകോട് : വിസ്ഡം സ്റ്റുഡന്റ്സ് കാസർഗോഡ് ജില്ലാ കമ്മിറ്റി ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന 'ടീൻസ്പേസ്' വിദ്യാർത്ഥി സംഗമം ഒക്ടോബർ 25 ന് കാസർകോട് വെച്ച് നടക്കും. പരിപാടിയുടെ പ്രഖ്യാപനവും പോസ്റ്റർ പ്രകാശനവും
കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടന്ന വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ കൗൺസിൽ സംഗമത്തിൽ വെച്ച് നടന്നു.
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡൻ്റ് അബൂബക്കർ ഉപ്പള പ്രഖ്യാപനം നിർവഹിച്ചു. വിസ്‌ഡം ജില്ലാ സെക്രട്ടറി ആർ.കെ. അബ്‌ദുറഹ്‌മാൻ, എം.മുഹമ്മദ് കുഞ്ഞി, ശരീഫ് തളങ്കര, ബഷീർ കൊമ്പനടുക്കം, ഹമീദ് മൈത്താൾ, ഹക്കീം ചെറുവത്തൂർ, നാസിർ മല്ലം, സി.എച്ച് ശിഹാബ്,വിസ്ഡം സ്റ്റുഡന്റ്സ് ജില്ലാ ഭാരവാഹികളായ മുക്താർ ബിൻ ഹമീദ്, റുവൈസ് നെല്ലിക്കുന്ന്, അഫ്സൽ കൊമ്പനടുക്കം,ഹസൻ അണങ്കൂർ പങ്കെടുത്തു.
വിദ്യാർത്ഥികൾക്ക് വിജ്ഞാനവും വ്യക്തിത്വ വികസനവും പുതിയ കാഴ്ചപ്പാടുകളും പകരുന്ന വിവിധ സെഷനുകൾ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Photo: വിസ്‌ഡം സ്റ്റുഡൻ്റ്സ് സംഘടിപ്പിക്കുന്ന
ടീൻസ്പേസ് ജില്ലാ വിദ്യാർത്ഥി സംഗമത്തിൻ്റെ പ്രഖ്യാപനം വിസ്‌ഡം ജില്ലാ പ്രസിഡൻ്റ് അബൂബക്കർ ഉപ്പള നിർവ്വഹിക്കുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments