*കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സത്യസന്ധമായ ജനകീയ മുന്നേറ്റം ഉയരണം: എൻ. എ. മുഹമ്മദ് കുട്ടി.*
മലപ്പുറം : യഥാർത്ഥ കേരളത്തെ പുനഃസൃഷ്ടിക്കുന്നതിനായി യാഥാർത്ഥ്യബോധത്തിൽ അധിഷ്ഠിതമായ ജനകീയ ഇടപെടലുകളും സത്യസന്ധമായ സാമൂഹിക മുന്നേറ്റങ്ങളും ഉയർന്നുവരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ട്രയാങ്കിൾ സംസ്ഥാന ചെയർമാൻ എൻ. എ. മുഹമ്മദ് കുട്ടി പറഞ്ഞു.
ട്രയാങ്കിൾ സാംസ്കാരിക സംഘടനയുടെ മലപ്പുറം ജില്ലാ കമ്മിറ്റി രൂപീകരണ യോഗം മലപ്പുറം പ്രസ് ക്ലബ് ഹോളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കുന്നതിനുപകരം അവയെ ചൂഷണം ചെയ്യാനുള്ള പുതിയ വഴികൾ കണ്ടെത്താനാണ് സമൂഹത്തിന്റെ ഒരു വിഭാഗവും അധികാര സംവിധാനങ്ങളും ശ്രമിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രകൃതിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം മറന്ന് സാമ്പത്തിക നേട്ടങ്ങൾക്കായി പരിസ്ഥിതിയെ നശിപ്പിക്കുന്ന പ്രവണത കേരളത്തിന്റെ ഭാവിക്ക് വലിയ ഭീഷണിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനങ്ങളുടെ ക്ഷേമം മുൻനിർത്തിയുള്ള രാഷ്ട്രീയ പ്രവർത്തനങ്ങൾക്കുപകരം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും കബളിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയ തന്ത്രങ്ങളാണ് പല രാഷ്ട്രീയ പാർട്ടികളും സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. അധികാര രാഷ്ട്രീയത്തിന്റെയും വാഗ്ദാന രാഷ്ട്രീയത്തിന്റെയും അതീതമായി ജനകീയ താൽപര്യങ്ങൾ സംരക്ഷിക്കുന്ന ശക്തമായ സാമൂഹിക ഇടപെടലുകൾ രൂപപ്പെടേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കേരളത്തിന്റെ പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതിനുപകരം വലിയ കോർപ്പറേറ്റ് കമ്പനികൾക്ക് കൈമാറുന്ന നയങ്ങളാണ് പിന്തുടരുന്നതെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു. പ്രകൃതി, പരിസ്ഥിതി, പൊതുസമ്പത്ത് എന്നിവ സംരക്ഷിക്കുന്നതിനായി രാഷ്ട്രീയ ഭിന്നതകൾക്കപ്പുറം സത്യസന്ധമായ നിലപാടെടുക്കുന്ന ഒരു ജനകീയ സമൂഹം കേരളത്തിൽ ഉയർന്നുവരേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ ആശയവ്യത്യാസങ്ങൾ നിലനിൽക്കാമെങ്കിലും കേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആത്മാർത്ഥമായ സ്നേഹവും ഉത്തരവാദിത്വബോധവുമാണ് ഓരോ പൗരനും ഉണ്ടാകേണ്ടത്. കേരളത്തെ സംരക്ഷിക്കുന്നത് ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ മാത്രം ഉത്തരവാദിത്വമല്ല, മറിച്ച് മുഴുവൻ സമൂഹത്തിന്റെയും കൂട്ടായ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രയാങ്കിൾ മലപ്പുറം ജില്ലാ കോ-ഓർഡിനേറ്റർ കെ. പി. ഒ. റഹ്മത്തുല്ല അധ്യക്ഷത വഹിച്ചു. കല്ലറ മോഹൻദാസ്,പി.പി. എ .ബാവ, ഇ. കെ.അബ്ദുറഹ്മാൻ, സി . കെ.ഗഫൂർ,സലാം.കൂട്ടിലങ്ങാടി, സുരേഷ് കുമാർ കളത്തിങ്ങൽ, മുജീബ് താനാളൂർ,ബിജു മോൻ,റിഫ സെലീസ്, സക്കീർ അഞ്ചാലൻ,ദിലീപ് കോൽക്കാട്ടിൽ, ആബിദ് തങ്ങൾ,സാദിഖ് ചെമ്മങ്കടവ്, റസാക്ക് മഞ്ചേരി, അൻവർ വടക്കാങ്ങര, പി. കെ. മുഹമ്മദലി, സി .കെ. അഷ്റഫ്, മുസ്തഫ കൊടക്കാടൻ, എം. ഷാജിർ, ടി. മുജീബ്റഹ്മാൻ, കാപ്പൻ സിദ്ദീഖ്, കെ. കെ.സലീം,പി.മുഹമ്മദ്, എൻ. വി. മുഹമ്മദലി എന്നിവർ സംസാരിച്ചു. കേരളത്തിന്റെ സാംസ്കാരിക മൂല്യങ്ങളും പ്രകൃതി വിഭവങ്ങളും സംരക്ഷിക്കുന്നതിനും സാമൂഹിക ഐക്യം ശക്തിപ്പെടുത്തുന്നതിനും ജില്ലാതലത്തിൽ വിവിധ ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments