അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്പ്സ് കേരള(AAWK) കാഞ്ഞങ്ങാട് യൂണിറ്റ് വാർഷിക ജനറൽബോഡിയോഗം ജൂലൈ 29ന് നടക്കും. ബ്രോഷർ പ്രകാശനവും സമ്മാനക്കൂപ്പൺ വിതരണ ഉദ്ഘാടനവും നടന്നു.
കാഞ്ഞങ്ങാട് : അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്പ്സ് കേരള (AAWK) കാഞ്ഞങ്ങാട് യൂണിറ്റ് വാർഷിക ജനറൽബോഡി യോഗം ജൂലൈ 29ന് ബുധനാഴ്ച രാവിലെ 9 മണിക്ക് കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിലുള്ള ഹൊസ്ദുർഗ്ഗ് സർവീസ് സഹകരണ ബാങ്ക് ഹാളിൽ വച്ച് നടക്കും. അസോസിയേഷൻ സംസ്ഥാന ട്രഷറർ സുധീഷ് മേനോൻ ഉദ്ഘാടനം നിർവഹിക്കും. പരിപാടിയിൽ വച്ച് എസ്.എസ്.എൽ.സി,പ്ലസ് ടു ഉന്നത വിജയികളെ അനുമോദിക്കുന്ന ചടങ്ങും നടക്കും. സമ്മേളനത്തിന്റെ പ്രചരണാർത്ഥമുള്ള ബ്രോഷറിന്റെ പ്രകാശനവും സമ്മാന കൂപ്പണിന്റെ വിതരണ ഉദ്ഘാടനവും പുതിയ കോട്ട അസോസിയേഷൻ കാഞ്ഞങ്ങാട് യൂണിറ്റ് ഓഫീസിൽ വച്ച് നടന്നു. അസോസിയേഷൻ സംസ്ഥാന ആർബിട്രേഷൻ കമ്മിറ്റിയംഗം വി. വി. രതീഷ് മടിക്കൈ മുൻ ജില്ലാ പ്രസിഡണ്ട് കെ. കുഞ്ഞിരാമന് നൽകി ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് എം.വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. ടി.വി. നാരായണ മാരാർ, എ.പി. തങ്കപ്പൻ, കെ. സി.പീറ്റർ,കെ. കെ.രാഘവൻ, കെ. ഗോപിനാഥൻ, കെ. വി.രതീഷ്,ടി ബാബു എന്നിവർ നേതൃത്വം നൽകി. യൂണിറ്റ് സെക്രട്ടറി കെ. പ്രേംകുമാർ സ്വാഗതം പറഞ്ഞു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments