Breaking News

കെ.എസ്.ഇ.ബി കാസർഗോഡ് സബ് ഡിവിഷന്റെ നേതൃത്വത്തിൽ സുരക്ഷാ വീഡിയോ ഡിസ്പ്ലേ വാഹനം പ്രയാണം ആരംഭിച്ചു.

കാസർഗോഡ് : ദേശീയ വൈദ്യുതി സുരക്ഷാ വാരാഘോഷത്തോടനുബന്ധിച്ച് പൊതുജനങ്ങളിൽ സുരക്ഷാ അവബോധം സൃഷ്ടിക്കുന്നതിനായി കെ.എസ്.ഇ.ബി കാസർഗോഡ് സബ് ഡിവിഷന്റെ നേതൃത്വത്തിൽ സുരക്ഷാ വീഡിയോ ഡിസ്പ്ലേ വാഹനം പ്രയാണം ആരംഭിച്ചു. കാസർഗോഡ് വൈദ്യുതി ഭവനിൽ രാവിലെ 10 മണിക്ക് നടന്ന ചടങ്ങിൽ കാസർഗോഡ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ശ്രീജ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു.
​കാസർഗോഡ് ഇലക്ട്രിക്കൽ സബ് ഡിവിഷന് കീഴിലുള്ള നാല് സെക്ഷൻ പരിധികളിലും ഈ വാഹനം പര്യടനം നടത്തുകയും പൊതുജനങ്ങൾക്കായി സുരക്ഷാ സന്ദേശങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്യും.
​ചടങ്ങിൽ കെ.എസ്.ഇ.ബി പി.എം.യു എക്സിക്യൂട്ടീവ് എൻജിനീയർ പ്രസീത അധ്യക്ഷത വഹിച്ചു. കാസർഗോഡ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സുബിലാഷ് സ്വാഗതവും, കാസർഗോഡ് സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ സുജിത്ത് കുമാർ കെ.സി നന്ദിയും രേഖപ്പെടുത്തി.
​കാസർഗോഡ് സബ് ഡിവിഷൻ പരിധിയിലെ വിവിധ സെക്ഷനുകളിലെ അസിസ്റ്റന്റ് എൻജിനീയർമാർ, മറ്റ് ജീവനക്കാർ, യൂണിയൻ പ്രതിനിധികൾ, കാസർഗോഡ് വൈദ്യുതി ഭവനിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments