Breaking News

കാർഷിക പഠന യാത്ര സംഘടിപ്പിച്ചു*

തിരൂർ : കേരളാ ജൈവ കർഷക സമിതി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തമിഴ്നാട്ടിലെ കാരമടയിലുള്ള 10 ഏക്കറോളം വരുന്ന ഓർഗാനിക്ക് കറിവേപ്പില തോട്ടവും വിവിധ ഇനം ഫലവർഗങ്ങൾ വിളയുന്ന കൃഷിയിടങ്ങളും സന്ദർശിക്കുകയും  കൃഷി രീതികൾ മനസ്സിലാക്കുകയും ചെയ്തു.ജൂലൈ 9 ന് രാവിലെ തിരൂർ ഗാന്ധിയൻ പ്രകൃതിചികിത്സാ കേന്ദ്രത്തിൽ നിന്ന് ആരംഭിച്ച യാത്രയിൽ  ജൈവകൃഷി ബോധവത്കരണ ക്ലാസ്സുകളും വിവിധ കൃഷികളുടെ സംശയ നിവാരണവും ചർച്ചകളും നടത്തി.കാർഷിക മേഖലയിൽ നാല് പതിറ്റാണ്ടോളമായി കറിവേപ്പില കൃഷി ചെയ്യുന്ന പരമ്പരാഗത കർഷകനായ രങ്കസ്വാമി കറിവേപ്പിലയുടെ ജൈവ കാർഷിക രീതികൾ വിശദീകരിച്ചു. 
കേരള ജൈവ കർഷക സമിതി ജില്ലാ പ്രസിഡൻ്റ് ഡോ.പി.എ.രാധാകൃഷ്ണൻ്റെ  നേതൃത്വത്തിൽ സെക്രട്ടറി വി.പി.ഗംഗാധരൻ,പ്രൊ.എം.ഹാറൂൺ,കദീജ നർഗീസ്,കെ.കെ.റസാക്ക് ഹാജി,ഹമീദ് കുറുവ,കെ.പി.നൗഷാദ്,ഷരീഫ് മലബാർ,ഒ.പി.വേലായുധൻ,പി.കുഞ്ഞിമുഹമ്മദ്,ലത്തീഫ്പകര,പി.അഹമ്മദ് , പ്രസാദ് ഗാന്ധിഗ്രാമം തുടങ്ങി സ്തീകളും കുട്ടികളും  അടക്കം 42 ഓളം പേർ പഠന യാത്രയിൽ പങ്കെടുത്തു.

ഫോട്ടോ : *തമിഴ്നാട് കാരമടയിലുള്ള കറിവേപ്പില തോട്ടം  കേരളാ ജൈവ കർഷക സമിതി  സന്ദർശിക്കുന്നു.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments