Breaking News

*പുതിയ പാർട്ടി ഉണ്ടാക്കാൻ രാമചന്ദ്രൻ കടന്നപ്പള്ളിയും എ കെ ശശീന്ദ്രനും; ലയന ചർച്ച നിർണായക ഘട്ടത്തിൽ*

മുൻമന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളിയും എ കെ ശശീന്ദ്രനും ചേർന്ന് പുതിയ പാർട്ടി രൂപീകരിക്കാൻ ധാരണ. സെക്കുലർ കോൺഗ്രസ്‌, ഡെമോക്രാറ്റിക് കോൺഗ്രസ്‌ തുടങ്ങിയ പേരുകളാണ് പരിഗണനയിൽ. ഇന്നലെ തൃശൂരിൽ ചേർന്ന യോഗത്തിലാണ് ധാരണ. തുടർ ചർച്ചകൾക്ക് രണ്ടു പാർട്ടുകളിലെ നാല് പേർ അടങ്ങിയ സമിതിയെ ചുമതലപ്പെടുത്തി. 

ലയനം തീരുമാനിക്കാൻ സമിതിയിൽ പി കെ രാജൻ മാഷ്, അഡ്വ വർക്കല ബി രവികുമാർ, ബാബു ഗോപിനാഥ്, മാത്യുസ് കോലഞ്ചേരി എന്നിവരാണ് സമിതിയിലുള്ളത്.
കോൺഗ്രസിൽ നിന്നും ഇടതു പാളയത്തിലേക്കെത്തിയ രണ്ട് പാർട്ടികളാണ് രാമചന്ദ്രൻ കടന്നപ്പള്ളിയുടെ കോൺഗ്രസ് എസും എകെ ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള എൻസിപിയും. കോൺഗ്രസ് എസിലേക്ക് എകെ ശശീന്ദ്രൻ വിഭാഗം ലയിക്കുക എന്നുള്ള നിലയിലായിരുന്നു ആദ്യഘട്ട ചർച്ച. എന്നാൽ ബിജെപി വലിയ രീതിയിൽ വളർന്നുകൊണ്ടിരിക്കെ ഒരു പുതിയ പാർട്ടിക്ക് വലിയ സാധ്യതയുണ്ട് എന്നുള്ളതാണ് സംശയം. 

ഇന്നലെ തൃശ്ശൂരിൽ നടന്ന യോഗത്തിൽ ആരെങ്കിലും ഒരാൾ അങ്ങോട്ടേക്ക് പോയി ലയിക്കുന്നതിന് പകരം ഒരു പുതിയ പാർട്ടി രണ്ടുപേരും കൂടി ചേർന്ന് രൂപീകരിക്കുക എന്നുള്ള രീതിയിൽ തീരുമാനിക്കുകയായിരുന്നു.പുതിയ മുഖം പുതിയ വേഗം പുതിയ രൂപം എന്നുള്ള ആണ് അവരുടെ ലക്ഷ്യം. പ്രാഥമികമായ ചർച്ചകളിൽ ഈ സെക്കുലർ കോൺഗ്രസ്, ഡെമോക്രാറ്റിക് കോൺഗ്രസ്, നാഷണലിസ്റ്റ് കോൺഗ്രസ് ഡെമോക്രാറ്റിക് എന്നുള്ള പല പേരുകളും പരിഗണനയിലുണ്ട്. 

ഇടതു പാളയത്തിലാണ് ഇവർ രണ്ടുപേർ എന്നുള്ളതുകൊണ്ട് ലയനത്തിന് മറ്റ് പ്രശ്നങ്ങളില്ല. അതായത് ഏതെങ്കിലും ആശയപരമായ രാഷ്ട്രീയപരമായ മുന്നണിപരമായ പ്രശ്നങ്ങളില്ല. അടുത്ത ദിവസം തന്നെ ഈ കോൺഗ്രസ് എസിന്റെ എക്സിക്യൂട്ടീവ് യോഗം എറണാകുളത്ത് ചേരും. അതിനുശേഷം മറ്റു കടക്കും.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments