കുമ്പള പഴയ ബസ് സ്റ്റാൻഡ് പരിസരം ബസ് നിർത്താനുള്ള സാഹചര്യം ഒരുക്കണം" പിഡിപി
കുമ്പള : നഗരത്തിന്റെ പ്രധാന മുഖമായ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ബസ് യാത്രക്കാരെ ഇറക്കാനും കയറാനും സാഹചര്യം ഒരുകണമെന്ന് പിഡിപി" റയിൽവേ സ്റ്റേഷനിൽ പോകുന്ന യാത്രക്കാർ ഓഫീസുകളിലും ബാങ്കിലും വിവിധ വ്യാപാര സ്ഥാപനങ്ങളിലേക്കും മത്സ്യ മാർക്കറ്റിലേക്കും വരുന്ന ബസ് യാത്രക്കാർ ഇവിടെ ബസ് നിർത്താത്തത് കൊണ്ട് മീറ്ററുകളോളം നടന്ന് ദുരിതം അനുഭവിക്കുന്നു ബദിയടുക്ക ഭാഗത്ത് നിന്നും വരുന്ന ബസുകൾ പഴയ ബസ് സ്റ്റാൻഡ് പരിസരം വരെ ആളുകളെ ഇറക്കാനും കയറ്റാനും തയാറാകണം നിലവിലെ കാരണം കൊണ്ട് റയിൽവേ സ്റ്റേഷനിൽ പോകുന്ന തീവണ്ടി യാത്രക്കാർ കിലോ മീറ്ററോളം നടന്നു പോകേണ്ട സാഹചര്യം! പേരാൽ കണ്ണൂർ ബദിയടുക്ക പെർള പോകുന്ന ബസ് സ്റ്റാൻഡ് പരിസരം പുഴ പോലെ മഴ വെള്ളം കെട്ടി കിടക്കുന്നതു കാരണം സ്ത്രീകളും കുട്ടികളും മുതിർന്നവരും ബസ് കയറാൻ പ്രയാസം അനുഭവിക്കുന്നു വിവിധ പ്രദേശങ്ങളിലേക്കുള്ള ബസ് യാത്രക്കാർക്ക് ആകെ ഉള്ളദ് ഒരു ഇടുങ്ങിയ ബസ് സ്റ്റാൻഡ് മാത്രം യാത്രക്കാർ മഴയും വെയിലും കൊള്ളേണ്ട സാഹചര്യമാണ് നിലവിലുള്ളദെന്നും കെ എസ് ആർ ടി സി ബസുകൾക്കും കുമ്പള റെയിൽവേ സ്റ്റേഷന്റെ മുന്നിൽ സ്റ്റോപ് അനുവദിക്കണമെന്നും പിഡിപി നേതാക്കളായ ഖാലിദ് ബംബ്രാന സാദിഖ് മുളിയടുക്ക അഷ്‌റഫ് ബദ്രിയ നഗർ ബഷീർ കജാലം റസാഖ് മുളിയടുക്ക ഹനീഫ് കൊടിയമ്മ ഖലീൽ കൊടിയമ്മ അഷ്‌റഫ് കൊടിയമ്മ മൂസ അട്ക പഞ്ചായത്ത് ഭരണസമിതിയോട് ആവശ്യപ്പെട്ടു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments