Breaking News

*സംഘപരിവാർ പ്രചാരകന് വീട്ടിലെത്തി പിറന്നാൾ ആശംസനേർ‌ന്ന് ചെന്നിത്തല; രൂക്ഷവിമർശനവുമായി സോഷ്യൽ മീഡിയയിൽ യൂഡിഎഫ് പ്രവർത്തകർ*

​തിരുവനന്തപുരം : ചാനൽ ചർച്ചകളിലെ സംഘപരിവാർ അനു കൂലിയുടെ പിറന്നാൾദിനത്തിൽ വീട്ടിലെത്തി ആശംസനേർന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ചാനലുകളിൽ ബിജെപിയുടെ വാദം ഉന്നയിക്കുന്ന ശ്രീജിത്ത് പണിക്കരുടെ വീട്ടിലാണ് ആഭ്യന്തരമന്ത്രി എത്തിയത്. ശ്രീജിത്ത് തന്നെയാണ് ഈ വിവരം സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചത്.
​'പിറന്നാൾ ദിനത്തിൽ ആശംസകളുമായി ഒരു അപ്രതീക്ഷിത അതിഥി വീട്ടിൽ വന്നപ്പോൾ' എന്ന അടിക്കുറിപ്പോടെയാണ് ശ്രീജിത്തിന്റെ പോസ്റ്റ്. ചെന്നിത്തലയ്ക്കൊപ്പം നിൽക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
​തീവ്രവലതുപക്ഷ പ്രചാരണം നടത്തുന്നയാളെ ആഭ്യന്തരമന്ത്രി സന്ദർശിച്ചതിൽ രൂക്ഷ വിമർശനമാണ് സോഷ്യൽമീഡിയയിൽ ഉയരുന്നത്. സംഘപരിവാർ നേതാക്കളൊടുള്ള കോൺഗ്രസിന്റെ കൂട്ടുകെട്ട് വെളിച്ചത്തുകൊണ്ടുവരുന്നതാണ് സന്ദർശനമെന്ന് നിരവധിപേർ ചൂണ്ടിക്കാട്ടുന്നു. ചർച്ചകളിൽ ന്യൂനപക്ഷ വിരുദ്ധതയും ഹിന്ദുത്വവാദവും ഉന്നയിക്കുന്നയാളെ എങ്ങനെയാണ് സംസ്ഥാനത്തിന്റെ ആഭ്യന്തരമന്ത്രിക്ക് സൗഹൃദത്തോടെ കാണാൻ കഴിയുന്നതെന്നും ചോദ്യങ്ങളുയരുന്നുണ്ട്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments