Breaking News

*വൈദ്യുതി നിയന്ത്രണം തോന്നുംപടി പാടില്ല,മുൻകൂട്ടി അറിയിക്കണം;* *കെഎസ്ഇബിയെ**കുടഞ്ഞ് റെഗുലേറ്ററി**കമ്മിഷൻ*

തിരുവനന്തപുരം : കെ.എസ്.ഇ.ബി.ക്ക് തോന്നുംപടി വൈദ്യുതി നിയന്ത്രിക്കാനാകില്ലെന്ന് റെഗുലേറ്ററി കമ്മിഷൻ. ലോഡ് ഷെഡിങ്ങിന് സാധ്യതയുള്ള സമയവും എത്രനേരത്തേക്ക് മുടങ്ങുമെന്നും ജനത്തെ മുൻകൂട്ടി അറിയിക്കണം. ഒരു പ്രദേശത്ത് ഒരാഴ്ച കഴിവതും ഒരേസമയം നിയന്ത്രണം ഏർപ്പെടുത്തണം. കമ്മിഷൻ ഇക്കാര്യം ആവർത്തിച്ച് ആവശ്യപ്പെട്ടതോടെ സമ്മതമാണെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു."
 
"വൈദ്യുതി കൂടുതൽ സമയം മുടങ്ങാതിരിക്കാൻ ഒരുവർഷത്തേക്ക് 840 കോടി ചെലവിൽ 140 കോടി യൂണിറ്റ് വാങ്ങാൻ അനുമതി നൽകാനുള്ള തെളിവെടുപ്പിലാണ് കമ്മിഷൻ ചെയർമാൻ ടി.കെ. ജോസും അംഗം ബി. പ്രദീപും നിർദേശം നൽകിയത്."
 
"അടുത്തദിവസം എത്ര വൈദ്യുതി കുറവുണ്ടാകുമെന്ന് തലേദിവസം വൈകുന്നേരം കെ.എസ്.ഇ.ബി.ക്ക് അറിയാനാവുമെന്ന് കമ്മിഷൻ ചൂണ്ടിക്കാട്ടി. ഉപഭോക്താക്കൾക്ക് എസ്.എം.എസ്. നൽകാനുള്ള സംവിധാനം കെ.എസ്.ഇ.ബി.ക്കുണ്ടല്ലോയെന്നും കമ്മിഷൻ ചോദിച്ചു.

അടിയന്തരഘട്ടത്തിൽ ഏതു സമയം ഏതു ഫീഡർ ഓഫ് ചെയ്യേണ്ടിവരുമെന്ന് ആ പരിധിയിലെ ജനങ്ങളെ അറിയിക്കാൻ സെക്ഷൻ ഓഫീസുകളെ ചുമതലപ്പെടുത്തണം. 15 മിനിറ്റ് മുൻപുമാത്രം ലഭ്യത അറിയാവുന്ന തത്സമയ വിപണയിൽനിന്ന് വൈദ്യുതി കിട്ടുകയോ, ഉപഭോഗം കുറയുകയോ ചെയ്താൽ അതനുസരിച്ച് നിയന്ത്രണത്തിന്റെ സമയദൈർഘ്യം കുറയ്ക്കണമെന്നും നിർദേശിച്ചു."

"കെഎസ്ഇബിയെ കുടഞ്ഞ് കമ്മിഷൻ

വൈദ്യുതിമേഖലയിൽ രാജ്യത്തെ സാഹചര്യം വിലയിരുത്തുമ്പോൾ ഇപ്പോഴത്തെ വൈദ്യുതിനിയന്ത്രണത്തെ അംഗീകരിക്കാമെങ്കിലും ആസൂത്രണത്തിൽ കെ.എസ്.ഇ.ബി. വീഴ്ചവരുത്തുന്നതായി റെഗുലേറ്ററി കമ്മിഷന്റെ രൂക്ഷവിമർശനം. കൂടുതൽ വൈദ്യുതി വാങ്ങാനുള്ള ടെൻഡറുകൾ ജൂലായ് ഒന്നിന് സ്റ്റാൻഡിങ് കമ്മിറ്റിയും രണ്ടിന് ഉന്നത ഉദ്യോഗസ്ഥരുടെ കോർ കമ്മിറ്റിയും അംഗീകരിച്ചിരുന്നു. അനുമതിക്കായി കമ്മിഷന് അപേക്ഷ നൽകിയത് 14 ദിവസം കഴിഞ്ഞാണ്. വൈദ്യുതിനിയന്ത്രണം നിലനിൽക്കേ ഇത്രയും വൈകിയത് അംഗീകരിക്കാനാവില്ലെന്ന് കമ്മിഷൻ പറഞ്ഞു."



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments