Breaking News

ലഹരിക്കെതിരായുള്ള സർക്കാറിൻ്റെ തൂഫാൻ ഓപ്പറേഷന് പിന്തുണയുമായി വിസ്ഡം

കാസർകോട് : സംസ്ഥാനത്തെ ലഹരി വ്യാപനത്തിനെതിരെയുള്ള സർക്കാർ നീക്കം സ്വാഗതാർഹമെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ കാസർകോട് ജില്ലാ ജനറൽ കൗൺസിൽ അഭിപ്രായപ്പെട്ടു

ലഹരി ഉപയോഗം സംസ്ഥാനത്തെ കലാലയങ്ങളിൽ വ്യാപകമാവുകയും,   കോളേജ് വിദ്യാർഥിനികൾ പോലും കരിയറുകളായി  ഉപയോഗപ്പെടുത്തുന്ന സാഹചര്യത്തിൽ തൂഫാൻ എന്ന പേരിൽ സർക്കാർ പ്രഖ്യാപിച്ച ഓപ്പറേഷനുകൾക്ക് എല്ലാവരും പിന്തുണ നൽകണമെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു

അതിക്രമങ്ങൾക്കും, കുടുംബ ശൈഥില്യങ്ങൾക്കും ഇടയാക്കുന്ന ലഹരി ഉപയോഗത്തിനെതിരെയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ പൊതു ഇടങ്ങളിൽ ശക്തമാക്കണം

സമൂഹത്തിൻ്റെ ഭാവി തലമുറയെ നശിപ്പിക്കുന്ന മാഫിയാ സംഘങ്ങൾക്കെതിരെ  യോജിച്ച മുന്നേറ്റം ശക്തമാക്കണമെന്നും ജില്ലാ കൗൺസിൽ ആഹ്വാനം ചെയ്തു.

വിസ്‌ഡം സംസ്ഥാന പ്രവർത്തക സമിതി അംഗം ബഷീർ കൊമ്പനടുക്കം ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡൻ്റ് അബൂബക്കർ ഉപ്പള അധ്യക്ഷത വഹിച്ചു.
ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി സത്താർ കാഞ്ഞങ്ങാട് പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ ഹമീദ് മൈത്താൾ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
സവാദ് സലഫി,ജാസിൽ അൽ ഹികമി എന്നിവർ പ്രഭാഷണം നടത്തി. വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി അനീസ് മദനി, വിസ്‌ഡം സ്റ്റുഡൻ്റസ് ജില്ലാ പ്രസിഡൻ്റ് മുക്താർ ബിൻ ഹമീദ് എന്നിവർ ആശംസ പ്രസംഗം നടത്തി.
വിവിധ വകുപ്പ് കൺവീനർമാരായ 
നാസിർ മല്ലം ( സക്കാത്ത്), ശരീഫ് തളങ്കര (ഹെൽത്ത് കെയർ), അബ്‌ദുൽ ഹക്കീം (സാമൂഹിക ക്ഷേമം),കെ.സി മുഹമ്മദ് (പബ്ലിക് റിലേഷൻ),,ശരീഫ് കീഴൂർ ( റൂട്സ് ആൻ്റ് ദഅ് വത്ത്) ടി.കെഅസീസ് (കമ്മ്യൂണിക്കേഷൻ), ഹമീദ് മൈത്താൾ (ഫൈനാൻസ്),
സി.എച്ച്.ശിഹാബ് ( പ്രൊജക്ട്) സി.എം മുനീർ ( മീഡിയ ) അബ്ദുറഹ്മാൻ (വിസ്‌ഡം ബുക്‌സ്) അബൂബക്കർ (നേർപഥം) എം മുഹമ്മദ് കുഞ്ഞി (അനൗപചാരിക വിദ്യാഭ്യാസം), സവാദ് സലഫി ( മദ്റസ ) എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. അടുത്ത ആറ് മാസത്തേക്കുള്ള പ്രവർത്തനങ്ങൾക്ക് കൗൺസിൽ രൂപം നല്കി.
Photo: വിസ്‌ഡം കാസർകോട് ജില്ലാ കൗൺസിൽ മീറ്റ്  സംസ്ഥാന പ്രവർത്തക സമിതി അംഗം ബഷീർ കൊമ്പനടുക്കം ഉദ്ഘാടനം ചെയ്യുന്നു



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments