Breaking News

*ജേര്‍ണലിസം കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് വിതരണം.*

മലപ്പുറം : മലപ്പുറം പ്രസ് ക്ലബ് കുറ്റാളൂര്‍ മലബാര്‍ കോളജ് ഓഫ് സയന്‍സ് ആന്‍ഡ് സ്‌കില്‍ സ്ഥാപനവുമായി സഹകരിച്ച് നടത്തിയ മാസ് മീഡിയ ആന്‍ഡ് കമ്യൂണിക്കേഷന്‍ ഡിപ്ലോമ (ആഡ് ഓണ്‍) കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം പ്രസ് ക്ലബ് ഹാളില്‍ നടന്നു.
റവന്യൂ വകുപ്പ് മന്ത്രി എ.പി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. മാധ്യമരംഗത്ത് പ്രൊഫഷണല്‍ മികവും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തിയെടുക്കുന്നതില്‍ ഇത്തരം പരിശീലന പരിപാടികള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് മന്ത്രി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

മന്ത്രി കെ.എ തുളസിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായി നിയമിതനായ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗവും ക്രഡന്‍ഷ്യല്‍ കമ്മിറ്റി കണ്‍വീനറുമായ വി. അജയകുമാറിനുള്ള മലപ്പുറം പ്രസ് ക്ലബിന്റെ ഉപഹാരം മന്ത്രി കൈമാറി.

പ്രസ് ക്ലബ് പ്രസിഡന്റ് എസ്. മഹേഷ് കുമാര്‍ അധ്യക്ഷനായി. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍ മുഖ്യപ്രഭാഷണം നടത്തി. പ്രസ്‌ക്ലബ്ബ് വൈസ് പ്രസിഡന്റ് വി.എം. സുബൈര്‍, മാധ്യമപ്രവര്‍ത്തകരായ വിമല്‍ കോട്ടക്കല്‍, ഷാബില്‍ ബഷീര്‍, കോളജ് പ്രിന്‍സിപ്പല്‍ കെ.കെ അബൂബക്കര്‍ സിദ്ദീഖ്, കോഴ്‌സ് കോഓര്‍ഡിനേറ്റര്‍ എന്‍.എം സ്വാദിഖ് പ്രസംഗിച്ചു. മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറി വി.പി നിസാര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ഗീതു തമ്പി നന്ദിയും പറഞ്ഞു.



ഫോട്ടോ അടിക്കുറിപ്പുകള്‍........

1
 മലപ്പുറം പ്രസ് ക്ലബ് കുറ്റാളൂര്‍ മലബാര്‍ കോളജ് ഓഫ് സയന്‍സ് ആന്‍ഡ് സ്‌കില്‍ സ്ഥാപനവുമായി സഹകരിച്ച് നടത്തിയ മാസ് മീഡിയ ആന്‍ഡ് കമ്യൂണിക്കേഷന്‍ ഡിപ്ലോമ (ആഡ് ഓണ്‍) കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളും അധ്യാപകരും, മന്ത്രി എ.പി.അനില്‍കുമാറിനും, മലപ്പുറം പ്രസ്‌ക്ലബ്ബ് ഭാരവാഹികള്‍ക്കും ഒപ്പം.

2
 മലപ്പുറം പ്രസ് ക്ലബ് കുറ്റാളൂര്‍ മലബാര്‍ കോളജ് ഓഫ് സയന്‍സ് ആന്‍ഡ് സ്‌കില്‍ സ്ഥാപനവുമായി സഹകരിച്ച് നടത്തിയ മാസ് മീഡിയ ആന്‍ഡ് കമ്യൂണിക്കേഷന്‍ ഡിപ്ലോമ (ആഡ് ഓണ്‍) കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങ് റവന്യൂ വകുപ്പ് മന്ത്രി എ.പി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

3
മന്ത്രി കെ.എ തുളസിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായി നിയമിതനായ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗവും ക്രഡന്‍ഷ്യല്‍ കമ്മിറ്റി കണ്‍വീനറുമായ വി. അജയകുമാറിനുള്ള മലപ്പുറം പ്രസ് ക്ലബിന്റെ ഉപഹാരം മന്ത്രി ി എ.പി.അനില്‍കുമാര്‍ സമ്മാനിക്കുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments