Breaking News

*മൊഗ്രാൽ സ്കൂളിൽ പ്രധാനാധ്യാപകനെ നിയമിക്കാൻ "റെഡ് സ്റ്റാർ'' മൊ ഗ്രാൽ നിവേദനം നൽകി.*

കാസർഗോഡ് : മൊഗ്രാൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ പ്രധാനാധ്യാപകൻ ഇല്ലാത്തത് സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്നതും, വിദ്യാർത്ഥികളുടെ അച്ചടക്കമില്ലായ്മ വർദ്ധിച്ചുവരുന്നതും ചൂണ്ടിക്കാട്ടി   പ്രധാന അധ്യാപകനെ എത്രയും പെട്ടെന്ന് നിയമിക്കണമെന്നാവശ്യപ്പെട്ട് മൊഗ്രാൽ റെഡ് സ്റ്റാർ ക്ലബ് പ്രസിഡണ്ട് അർഷാദ് തവക്കൽ വിദ്യാഭ്യാസ മന്ത്രി, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, കാസർഗോഡ് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എന്നിവർക്ക് നിവേദനം നൽകി.

 രണ്ടായിരത്തിലേറെ കുട്ടികൾ പഠിക്കുന്ന സ്കൂളിൽ സെൻസസ് ഡ്യൂട്ടിയും മറ്റുമായി അധ്യാപകരുടെ കുറവുണ്ട്.ഇത് വിദ്യാർത്ഥികളുടെ പഠനത്തെയും ബാധിക്കുന്നുണ്ട്. ഇതിനിടയിലാണ് ഹൈസ്കൂൾ വിഭാഗം ഹെഡ്മാസ്റ്റർക്ക് സ്ഥലംമാറ്റം ലഭിച്ചത്.പകരം അധ്യാപകനെ നിയമിക്കാതെയാണ് സ്ഥലംമാറ്റം അനുവദിച്ചത്.ഇത് സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ടെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഫോട്ടോ: മൊഗ്രാൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments